ബാംഗ്ലൂരില്‍ കര്‍ഫ്യൂ
ബാംഗ്ലൂര്‍: ഇരു സമുദായങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ബാംഗ്ലൂരിലെ തിലക് നഗര്‍, മൈകോ ലേഔട്ട് എന്നീ പ്രദേശങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. മെയ് 31 രാത്രിയാണ് ഒരാളുടെ കൊലപാതകത്തില്‍ കലാശിച്ച സമുദായസംഘര്‍ഷമുണ്ടായത്.
എന്നാല്‍ ജൂണ്‍ ഒന്ന് തിങ്കളാഴ്ചയും അക്രമം തുടര്‍ന്നു. ജനക്കൂട്ടം ഒരു കാര്‍ കത്തിച്ചതോടെയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. വിവിധ സ്ഥലങ്ങളിലുണ്ടായ അക്രമത്തിന് നേതൃത്വം നല്കിയ 60 പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്.
തിലക്നഗറില്‍ മതഘോഷയാത്ര ഒരു സംഘം തടഞ്ഞതിനെ തുടര്‍ന്നാണ് അക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടത്. 13 പേര്‍ക്ക് പരിക്കേറ്റു. സ്ഥിതിഗതികള്‍ സാധാരണനിലയിലേക്ക് കൊണ്ടുവരാന്‍ തിങ്കളാഴ്ച സമാധാനയോഗം വിളിച്ചിട്ടുണ്ട്.












Click it and Unblock the Notifications