ബിജെപി യുപി പ്രസിഡന്റ് കല്‍രാജ് മിശ്ര രാജിവെച്ചു
ലക്നൗ: ബിജെപി ഉത്തര്‍പ്രദേശ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്ന് കല്‍രാജ് മിശ്ര രാജിവെച്ചു. അടുത്തിടെ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മോശപ്പെട്ട പ്രകടനം മൂലമാണ് രാജി.
ജൂണ്‍ ഒന്ന് ശനിയാഴ്ച ചേര്‍ന്ന ബിജെപി എക്സിക്യൂട്ടീവ് യോഗത്തിലാണ് മിശ്ര രാജി തീരുമാനം അറിയിച്ചത്.
പാര്‍ട്ടി നേതൃത്വത്തിന്റെ അച്ചടക്കമില്ലായ്മയും പരസ്പരമുള്ള പോരുമാണ് ബി ജെ പിയുടെ ഉത്തര്‍പ്രദേശിലെ തളര്‍ച്ചയ്ക്ക് കാരണമെന്ന് പ്രസ്താവനയില്‍ കല്‍രാജ് മിശ്ര ചൂണ്ടിക്കാട്ടി. പാര്‍ട്ടി താത്പര്യങ്ങള്‍ക്കുപരിയായി വ്യക്തിപരമായ രാഷ്ട്രീയ താത്പര്യങ്ങള്‍ നേടാനാണ് മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ ശ്രമിക്കുന്നത്. സംസ്ഥാനത്ത് പാര്‍ട്ടിയുടെ പ്രതിച്ഛായ വഷളാക്കുന്നതിന് ഇത് കാരണമായി.
അതേ സമയം നേതാക്കളായ ലാല്‍ജി ടണ്ഡനും രാജ്നാഥ് സിംഗും മിശ്രയുടെ മനസ് മാറ്റാനുള്ള ശ്രമത്തിലാണെന്നാണറിയുന്നത്. രാജ്യസഭാംഗം കൂടിയായ മിശ്ര ദില്ലിയിലേക്ക് നീങ്ങാനാണ് ശ്രമിക്കുന്നതെന്നും ഊഹാപോഹമുണ്ട്.












Click it and Unblock the Notifications