കട്ടപ്പുറത്തെ 400 ട്രാന്‍. ബസുകള്‍ നിരത്തിലേക്ക്
കൊച്ചി: കട്ടപ്പുറത്തിരിക്കുന്ന 400 ബസുകള്‍ കെഎസ്ആര്‍ടിസി നിരത്തിലിറക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാര്‍. ഈ വണ്ടികള്‍ വരുന്നതോടെ ലാഭകരമായ എല്ലാ ചെയിന്‍ സര്‍വീസുകളും പുനരാരംഭിക്കാന്‍ കഴിയും.
എറണാകുളം-കോട്ടയം ചെയിന്‍ സര്‍വീസ് ജൂണ്‍ അഞ്ച് മുതല്‍ തുടങ്ങും. പഴയബസ്സുകള്‍ മുഴുവന്‍ പുറത്തിറക്കാനാണ് ആലോചിക്കുന്നത്.
ജൂണ്‍ ഒന്നു മുതല്‍ ലൈറ്റ്നിംഗ് ബസ്സുകള്‍ സര്‍വീസ് തുടങ്ങി. ലൈറ്റ്നിംഗ് സര്‍വീസുകള്‍ക്ക് സ്റോപ്പുകള്‍ കുറവായിരിക്കും. മൂവാറ്റുപുഴ-കോട്ടയം-തിരുവനന്തപുരം റൂട്ടിലും തിരുവനന്തപുരം-കൊച്ചി-തൃശൂര്‍ റൂട്ടിലുമായിരിക്കും ആദ്യ ലൈറ്റ്നിംഗ് ബസ് സര്‍വീസുകള്‍ തുടങ്ങിയത്.
പരീക്ഷണാടിസ്ഥാനത്തില്‍ വോള്‍വോ ബസ്സുകള്‍ ഓടിച്ചത് വിജയമായിരുന്നു. രണ്ട് വോള്‍വോ ബസുകള്‍ കോഴിക്കോട്-കൊച്ചി-തിരുവനന്തപുരം റൂട്ടിലും തിരുവനന്തപുരം-കൊച്ചി-പാലക്കാട് റൂട്ടിലും സര്‍വീസ് നടത്തും.
സ്പെയര്‍പാര്‍ട്സുകള്‍ വാങ്ങുന്നതിനായി ലൈലന്റ്, ബെന്‍സ് കമ്പനികളുടെ ഷോറൂമുകള്‍ കെഎസ്ആര്‍ടിസി വര്‍ക്ക്ഷോപ്പിനുള്ളില്‍ തന്നെ തുടങ്ങും. അനാവശ്യച്ചെലവുകള്‍ കുറയ്ക്കാനാണിത്. -മന്ത്രി പറഞ്ഞു.












Click it and Unblock the Notifications