കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോളിസ്റിക് ഗ്രാമവും മഞ്ഞുനഗരവും കേരളത്തിന് നഷ്ടപ്പെടുന്നു?

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : കൊച്ചിയിലെ സ്നോ സിറ്റി പദ്ധതിയും 300 കോടി ചെലവില്‍ ഹോളിസ്റിക് ഗ്രാമം നിര്‍മ്മിക്കാനുളള നീക്കവും പാളുന്നു. വന്‍വില നല്‍കി ഭൂമി വാങ്ങാന്‍ കഴിയാത്തതു കാരണമാണ് പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയാത്തത്.

വന്‍വാഗ്ദാനങ്ങള്‍ നല്‍കി നിക്ഷേപകരെ കേരളത്തിലേയ്ക്ക് ആകര്‍ഷിയ്ക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടു പിടിച്ച് ശ്രമിക്കുന്നതിനിടയിലാണ് വ്യവസായ വികസന കോര്‍പറേഷന്‍ ആസൂത്രണം ചെയ്ത ഈ വലിയ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയാതെ പോകുന്നത്.

മാതാ അമൃതാനന്ദമയി മഠവുമായി സഹകരിച്ചാണ് ബാലുശേരിയില്‍ 300 കോടിയുടെ ഹോളിസ്റിക് ഗ്രാമം നിര്‍മ്മിയ്ക്കാന്‍ കെ. എസ്. ഐ. ഡി. സി. തീരുമാനിച്ചത്. കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍ ഒരു മഞ്ഞു നഗരം പണിയാനും തീരുമാനിച്ചിരുന്നു.

ഹോളിസ്റിക് ഗ്രാമം പണിയാന്‍ 600 ഏക്കര്‍ നല്‍കാമെന്ന് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സമ്മതിച്ചതായി അറിയുന്നു. കര്‍ണാകടകവും ഈ പദ്ധതി ഏറ്റെടുക്കാന്‍ താല്‍പര്യം കാണിച്ചിട്ടുണ്ട്.

കേരളത്തിന്റെ പരമ്പരാഗത സമ്പത്തായ ആയൂര്‍വേദത്തിന് പ്രാധാന്യം നല്‍കിയാണ് ഹോളിസ്റിക് ഗ്രാമം നിര്‍മ്മിയ്ക്കാന്‍ തീരുമാനിച്ചത്. ധ്യാനത്തിനും മറ്റും പ്രത്യേക പരിഗണന നല്‍കുന്ന ഹോളിസ്റിക് ഗ്രാമം എന്ന പദ്ധതി ഏറെപ്പേരെ ആകര്‍ഷിച്ചിരുന്നു.

കോവളത്ത് നടക്കാനിരിക്കുന്ന ആഗോള നിക്ഷേപ സമ്മേളനത്തില്‍ അഭിമാനത്തോടെ സമര്‍പ്പിയ്ക്കാന്‍ വച്ചിരുന്ന പദ്ധതികളിലൊന്നാണ് ഹോളിസ്റിക് ഗ്രാമം. സ്ഥലം വാങ്ങാന്‍ മാത്രം 15 കോടി ആകുമെന്നാണ് കണക്കാക്കപ്പെടുന്നത്. പദ്ധതി നിലയ്ക്കാന്‍ പ്രധാനകാരണം ഇതു തന്നെ.

വിദേശ മലയാളികളുടെ സഹകരണത്തോടെ നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്നതാണ് കൊച്ചിയിലെ മഞ്ഞു നഗരം. ഇതിനാവശ്യമായ സ്ഥലം ലഭിക്കാനും 30 കോടിയാകും.

പദ്ധതികള്‍ക്കാവശ്യമായ സ്ഥലമെടുക്കുന്നതിന് കൂടുതല്‍ ഇളവുകള്‍ ആഗോള നിക്ഷേപ സമ്മേളത്തില്‍ പ്രഖ്യാപിക്കുമെന്ന് കണക്കാക്കപ്പെടുന്നു. വാര്‍ത്താ ലേഖകരുമായി സംസാരിക്കവെ മന്ത്രി കുഞ്ഞാലിക്കുട്ടി ഇക്കാര്യം സൂചിപ്പിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X