മുരളീധരന്റെ മരണം: ഡോക്ടര്‍ അറസ്റില്‍
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കെ. പി. മുരളീധരന്‍ ഓപ്പറേഷനെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയിലെ ഡോക്ടര്‍ മുജീബ് റഹ്മാനെ പൊലീസ് അറസ്റ് ചെയ്തു.
മുജീബ് റഹ്മാനാണ് മുരളീധരന് ഓപ്പറേഷന്‍ നടത്തിയത്. മുരളീധരന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റെന്ന് എസ് പി മനോജ് എബ്രഹാം അറിയിച്ചു.
മരണകാരണം അറിവായതിന് ശേഷമേ കേസില്‍ തുടര്‍നടപടികളുണ്ടാവൂവെന്നും എസ് പി അറിയിച്ചു.












Click it and Unblock the Notifications