വിദേശജോലി: 20കൊല്ലംവരെ അവധി
തിരുവനന്തപുരം: വിദേശത്ത് ജോലി തേടിപ്പോകുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിക്കാവുന്ന പരമാവധി അവധി 20 വര്‍ഷമാക്കി നിലനിര്‍ത്തി. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭയോഗമാണ് ഈ തീരുമാനമെടുത്തത്.
20 വര്‍ഷം വരെ അവധി അനുവദിച്ചുകൊണ്ട് കഴിഞ്ഞ സര്‍ക്കാര്‍ നേരത്തെ എക്സിക്യൂട്ടിവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിയില്‍ ഇതിനെതിരെ ശക്തമായ എതിര്‍പ്പുണ്ടായി. തുടര്‍ന്നാണ് ഇക്കാര്യം മന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നത്.
അഞ്ചുവര്‍ഷത്തിലധികം അവധി നല്കരുതെന്നായിരുന്നു മന്ത്രി കടവൂര്‍ ശിവദാസന്‍ വാദിച്ചത്. എന്നാല്‍ അവധി കാലാവധി 20 വര്‍ഷത്തില്‍ കുറയ്ക്കരുതെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വാദിച്ചു. അവധി 25 വര്‍ഷം വരെയാക്കാമെന്നായിരുന്നു ധനമന്ത്രി ശങ്കരനാരായണന്റെ അഭിപ്രായം. ഒടുവില്‍ മന്ത്രിസഭായോഗം 20 വര്‍ഷം തന്നെ അനുവദിക്കാന്‍ തീരുമാനിച്ചു.












Click it and Unblock the Notifications