നാരായണന്‍ വീണ്ടും രാഷ്ട്രപതിയാവണം
തിരുവനന്തപുരം: ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ജാഗ്രത കാട്ടിയ കെ. ആര്‍. നാരായണന്‍ രണ്ടാം തവണയും രാഷ്ട്രപതിയാവുന്നതിന് അര്‍ഹനാണെന്ന് ജൂണ്‍ ഒന്ന് ശനിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചലച്ചിത്ര സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ വ്യക്തമാക്കി.
ഒറ്റപ്പാലം ലോക്സഭാ മണ്ഡലത്തില്‍ രണ്ടു തവണ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി നാരായണനെതിരെ മത്സരിച്ചയാളാണ് ലെനിന്‍ രാജേന്ദ്രന്‍.
മുന്നണി രാഷ്ട്രീയത്തിന്റെ ഇക്കാലത്ത് നിര്‍ണായകമായ രാഷ്ട്രീയപ്രശ്നങ്ങളില്‍ ഫലപ്രദമായി ഇടപെടാന്‍ നാരായണന് സാധിച്ചിട്ടുണ്ടെന്ന് ലെനിന്‍ ചൂണ്ടിക്കാട്ടി. ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് നിഷ്പക്ഷമായി പ്രവര്‍ത്തിച്ച നാരായണന് തനിക്ക് മേലുള്ളസമ്മര്‍ദങ്ങളെ അതിജീവിക്കാനായി.
കേന്ദ്രമന്ത്രിസഭയുടെ ശുപാര്‍ശകളിന്മേല്‍ ഒപ്പുവെക്കുക മാത്രം ചെയ്യുന്ന ഒരു രാഷ്രപതിയായിരുന്നില്ല അദ്ദേഹം. രാഷ്ട്രപതിയില്‍ നിക്ഷിപ്തമായ വിവേചനാധികാരം ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഉപയോഗിച്ച ചുരുക്കം ചില രാഷ്ട്രപതികളിലൊരാളായിരുന്നു.
നിക്ഷിപ്ത താത്പര്യങ്ങളുള്ളവര്‍ ഈ ആരോഗ്യകരമായ പ്രവണതയെ ദുരുപയോഗപ്പെടുത്താന്‍ ഇടവരരുതെന്നും ലെനിന്‍ പറഞ്ഞു. 1989,91 വര്‍ഷങ്ങളിലാണ് ലെനിന്‍ നാരായണനെതിരെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.












Click it and Unblock the Notifications