കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാക്ടയുടെ അനുരഞ്ജനം അലസി

  • By Staff
Google Oneindia Malayalam News

കൊച്ചി : സിനിമാ വിവാദങ്ങളെക്കുറിച്ച് മാക്ടയും ഫിലിം ചേമ്പറും തമ്മില്‍ നടന്ന അനുരഞ്ജന ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു.

പ്രശ്ന പരിഹാരത്തിനുളള മാക്ടയുടെ നിര്‍ദ്ദേശങ്ങള്‍ ചേമ്പറിനു മുന്നില്‍ അവതരിപ്പിച്ചെന്നും തുടര്‍ന്നുളള ചര്‍ച്ചയിലൂടെ കാര്യങ്ങള്‍ രമ്യമായി പരിഹരിക്കാനാകുമെന്നും മാക്ട വൈസ് ചെയര്‍മാന്‍ രഞ്ജി പണിക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഫിലിം ചേമ്പറിലുള്‍പ്പെട്ട സംഘടനകള്‍ ജൂണ്‍ മൂന്നിന് യോഗം ചേര്‍ന്ന് മാക്ടയുടെ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യും. അന്നു തന്നെ ചേമ്പറിന്റെ നിലപാട് മാക്ടയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

താരങ്ങള്‍ ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിക്കുന്നതും അഭിമുഖങ്ങള്‍ നല്‍കുന്നതുമടക്കം വിലക്കാനുളള ചേമ്പര്‍ തീരുമാനം ചലച്ചിത്ര രംഗത്ത് പ്രതിസന്ധിയ്ക്ക് വഴി വച്ചിരുന്നു. നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ താരങ്ങള്‍ തയ്യാറല്ലെന്ന് താരസംഘടനയായ അമ്മ വ്യക്തമാക്കുകയും ചെയ്തിരുന്നു.

അതിനിടയ്ക്കാണ് നടന്‍ ദിലീപിന് വിലക്കേര്‍പ്പെടുത്താന്‍ ചേമ്പര്‍ തീരുമാനിച്ചതായി വാര്‍ത്ത വന്നത്. കുറേ ദിവസങ്ങളായി ചലച്ചിത്ര മേഖലയില്‍ നില്‍ക്കുന്ന വിവാദങ്ങളുടെ കാര്‍മേഘങ്ങള്‍ മാക്ട - ചേമ്പര്‍ ചര്‍ച്ചയിലൂടെ പെയ്തൊഴിയുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ മാക്ട സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളോട് ചേമ്പറിലെ ഒരു വിഭാഗത്തിന് യോജിപ്പില്ലാത്തതു കാരണമാണ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞതെന്ന് പറയപ്പെടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X