Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റം നിര്‍ത്തി: യുഎസ്

വാഷിംഗ്ടണ്‍: കശ്മീരിലേക്കുള്ള നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായി യുഎസ് വിദേശകാര്യസെക്രട്ടറി കോളിന്‍പവല്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം ബിബിസിയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് പവല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

നുഴഞ്ഞുകയറ്റക്കാരോട് അത് അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ നിര്‍ദേശം നല്കിയതായി സൂചനകള്‍ ലഭിച്ചിട്ടുണ്ട്. പക്ഷെ നുഴഞ്ഞുകയറ്റം പൂര്‍ണ്ണമായും അവസാനിച്ചോ എന്ന കാര്യം പറയാനാവില്ല. - കോളിന്‍ പവല്‍ അഭിപ്രായപ്പെട്ടു.

അതിര്‍ത്തിയ്ക്കപ്പുറത്തേക്കുള്ള നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാന്‍ ഞങ്ങള്‍ മുഷാറഫിനോട് ശക്തമായി ആവശ്യപ്പെട്ടിരുന്നു. എല്ലാ ശക്തികളും ഉപയോഗിച്ചായാലും നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാന്‍ ഞങ്ങള്‍ മുഷാറഫിന് താക്കീത് നല്കിയിട്ടുണ്ട്. ഈ പ്രതിസന്ധി പരിഹരിക്കാന്‍ ഈയൊരു പോംവഴിയേ ഉള്ളൂ.- പവല്‍ അഭിപ്രായപ്പെട്ടു.

നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ ശക്തമായ നിര്‍ദേശം നല്കിയിട്ടുണ്ട്. ഇക്കാര്യം ഞങ്ങള്‍ക്ക് നേരിട്ടറിയാം. പക്ഷെ ഇത് പ്രായോഗിക തലത്തില്‍ നടപ്പായിട്ടുണ്ടോ എന്ന് ഞങ്ങള്‍ വീക്ഷിക്കും.- യുഎഫ് വിദേശമന്ത്രാലയവക്താവ് റിച്ചാര്‍ഡ് ബൗച്ചര്‍ പറഞ്ഞു.

പാര്‍ലമെന്റ് ആക്രമണത്തിനും ശ്രീനഗറില്‍ തീവ്രവാദികള്‍ ഈയിടെ നടത്തിയ ആക്രമണത്തിനും മുമ്പുണ്ടായിരുന്ന സാഹചര്യത്തിലേക്ക് ഇരുരാജ്യങ്ങളും മടങ്ങിപ്പോകണമെന്നാണ് യുഎസ് ആഗ്രഹിക്കുന്നതെന്നും പവല്‍ അഭിപ്രായപ്പെട്ടു. കശ്മീര്‍ പ്രശ്നത്തില്‍ ഇരുവിഭാഗവും ചര്‍ച്ചതുടങ്ങാനാണ് യുഎസിന്റെ ആഗ്രഹമെന്നും പവല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+