പാക് ബങ്കറുകള്‍ തകര്‍ത്തു
ജമ്മു: അതിര്‍ത്തി നിയന്ത്രണരേഖയിലുള്ള നിരവധി പാക് ബങ്കറുകള്‍ ഇന്ത്യന്‍ സേന തകര്‍ത്തു. അഖ്നൂര്‍ മേഖലയില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. അഞ്ച് ഗ്രാമീണര്‍ക്ക് പരിക്കേറ്റു.
പാക് സൈനികര്‍ ജൂണ്‍ ഒന്ന് ശനിയാഴ്ച വൈകുന്നേരം തുടങ്ങിയ ഷെല്ലാക്രമണം അര്‍ധരാത്രി വരെ തുടര്‍ന്നു. ജൂണ്‍ രണ്ട് ഞായറാഴ്ച പാക്സൈന്യം അഖ്നൂര്‍ മേഖലയില്‍ നടത്തിയ ഷെല്ലാക്രമണത്തിലാണ് ഒരു സ്ത്രീ കൊല്ലപ്പെട്ടത്.
തുടര്‍ന്നാണ് ഇന്ത്യന്‍ സേന തിരിച്ചടി നല്കിയത്. സത്വാല്‍, നിസാപിര്‍, കഹുത മേഖലകളിലെ പാക് ബങ്കറുകളാണ് ഇന്ത്യസേനയുടെ ആക്രമണത്തില്‍ തകര്‍ന്നത്. ഈ ബങ്കറുകളില്‍ ഉണ്ടായിരുന്ന പാക്സൈനികര്‍ കൊല്ലപ്പെട്ടതായി കരുതുന്നു. പാകിസ്ഥാന്റെ രണ്ട് പട്ടാളവാഹനങ്ങളും തകര്‍ത്തു.












Click it and Unblock the Notifications