മുരളിയുടെ മരണം: ഡോക്ടര്‍ റിപ്പോര്‍ട്ട് തിരുത്തി
കണ്ണൂര്‍: ഓപ്പറേഷന് ശേഷം മരിച്ച യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ. പി. മുരളീധരന്റെ ചികിത്സാ റിപ്പോര്‍ട്ട് ഡോക്ടര്‍ തിരുത്തിയതായി തെളിഞ്ഞു.
ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായതെന്ന് പൊലീസ് അറിയിച്ചു. ജൂണ്‍ 30നാണ് മുരളീധരന്‍ മരിച്ചത്. അന്ന് രാത്രി ഒമ്പതിനും പത്തിനും രണ്ടിനും നാലിനും ഡോക്ടര്‍ ആശുപത്രിയിലെത്തി ചികിത്സിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ വൈകീട്ട് ഏഴിനും പുലര്‍ച്ചെ നാലിനുമിടയ്ക്ക് ഡോക്ടര്‍ രോഗിയെ പരിശോധിച്ചിരുന്നില്ലെന്ന് ബന്ധുക്കള്‍ മൊഴി നല്‍കി.
മുരളീധരന്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ടിലെഴുതിയത് താനല്ലെന്നും നഴ്സ് പൊലീസിനോട് പറഞ്ഞു.
ഹൃദയസ്തംഭനം മൂലമാണ് മുരളി മരിച്ചതെന്നാണ് പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. രാസപരിശോധനാ റിപ്പോര്‍ട്ട് കൂടി ലഭിച്ചാലേ മരണകാരണം വ്യക്തമാവൂ.












Click it and Unblock the Notifications