ശബരിമലയില്‍ ശുദ്ധജലത്തിന് 90 കോടിയുടെ പദ്ധതി
തിരുവനന്തപുരം: ശബരിമലയില്‍ ശുദ്ധജലമെത്തിക്കുന്നതിന് പ്രധാനമന്ത്രിയുടെ ഗ്രാമ യോജന പദ്ധതി പ്രകാരം 90 ലക്ഷം രൂപയുടെ പദ്ധതി നടപ്പിലാക്കും.
ഏഴ് മാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം മന്ത്രി ജി. കാര്‍ത്തികേയന്‍ അറിയിച്ചു. ദേശീയ കുടിവെള്ള മിഷന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ശബരിമലയില്‍ 60 കെ വി സബ്സ്റേഷന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. ചാലക്കയം-പമ്പ റോഡ് വീതികൂട്ടും.
ശബരിമലയില്‍ വിതരണം ചെയ്യുന്ന പ്രസാദത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications