Get Updates
Get notified of breaking news, exclusive insights, and must-see stories!

ആയുര്‍വേദവുമായി ഹിന്ദുസ്ഥാന്‍ ലിവര്‍

ചെന്നൈ: ഹിന്ദുസ്ഥാന്‍ ലിവര്‍ ലിമിറ്റഡ് ഇനി ആയുര്‍വേദത്തിലും കൈവയ്ക്കുന്നു. കോയമ്പത്തൂരിലെ ആര്യവൈദ്യഫാര്‍മസിയുമായി ചേര്‍ന്ന് ഒരു പിടി ആയുര്‍വേദമരുന്നുകള്‍ ഹിന്ദുസ്ഥാന്‍ ലിവര്‍ വിപണിയിലെത്തിക്കുകയാണ്. ഇതിന്റെ ആദ്യ പടിയാണ് ലിവര്‍ ആയുഷ് റേഞ്ച്.

ലിവര്‍ ആയുഷ് എന്ന പേരില്‍ അഞ്ച് മരുന്നുകളാണ് വിപണിയില്‍ ഇറക്കുന്നത്. ചുമ, തലവേദന, മുടികൊഴിച്ചില്‍, താരന്‍, ചര്‍മ്മരോഗങ്ങള്‍ എന്നീ രോഗങ്ങള്‍ക്കുള്ളതാണ് ഈ അഞ്ചുമരുന്നുകള്‍.

ഒന്നാം നമ്പര്‍ ദേശീയ ബ്രാന്റ് നാമമുള്ള ആയുര്‍വേദമരുന്നുകള്‍ നിര്‍മ്മിച്ച് വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം. ഡോക്ടര്‍മാര്‍ കുറിപ്പടി വേണ്ടാതെതന്നെ കഴിക്കാവുന്ന ആരോഗ്യസംരക്ഷണത്തിനുള്ള ആയുര്‍വേദഉല്പന്നങ്ങളാണ് ഹിന്ദുസ്ഥാന്‍ ലിവര്‍ പുറത്തിറക്കുന്നത്. - ലിവര്‍ ആയുര്‍ റേഞ്ച് വിപണിയിലിറക്കിക്കൊണ്ട് ഹിന്ദുസ്ഥാന്‍ ലിവര്‍ ബിസിനസ് മാനേജര്‍ വിപുല്‍ ചൗള പറഞ്ഞു.

ചര്‍മ്മസംബന്ധരോഗങ്ങള്‍, ദഹനക്കുറവ്, പോഷകാഹാരക്കുറവ് എന്നിവയ്ക്കുള്ള ആയുര്‍വേദമരുന്നുകള്‍ ഹിന്ദുസ്ഥാന്‍ ലിവര്‍ ഒരു വര്‍ഷത്തിനുള്ളില്‍ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ പൊതുആരോഗ്യ സംരക്ഷണത്തിനുള്ള ആയുര്‍വേദമരുന്നുകള്‍ക്ക് 2000 കോടിയുടെ വിപണിയുണ്ട്. ഈ വിപണി 15 മുതല്‍ 17 ശതമാനം വരെ വളരുന്നുമുണ്ട്.

ആര്യവൈദ്യശാലയുമായി ചേര്‍ന്നുള്ള ഹിന്ദുസ്ഥാന്‍ ലിവറിന്റെ ചെന്നൈയിലെ ആദ്യ ലിവര്‍ ആയുഷ് തെറാപ്പി കേന്ദ്രം ചൗള ഉദ്ഘാടനം ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+