കോവളം ഐടിഡിസി ഗള്‍ഫാര്‍ ഗ്രൂപ്പിന്
തിരുവനന്തപുരം: കോവളത്തെ അശോക ഐടിഡിസി ഹോട്ടല്‍ ഗള്‍ഫാര്‍ ഗ്രൂപ്പിന്. കൊല്‍ക്കത്ത, ഔറംഗബാദ്, മണാലി, കോവളം എന്നിവിടങ്ങളിലെ ഐടിഡിസി ഹോട്ടലുകള്‍ വില്ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്.
കേന്ദ്രമന്ത്രി അരുണ്‍ഷൂറിയാണ് ഇത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. ഗള്‍ഫ് രാജ്യങ്ങളിലെ കെട്ടിടനിര്‍മ്മാണരംഗത്തെ വന്‍വ്യവസായിയായ ഗള്‍ഫാര്‍ ഗ്രൂപ്പ് ഉടമ മുഹമ്മദലിയാണ് ഐടിഡിസി വിലക്കെടുത്തത്.
മുഹമ്മദലിയുടെ എം-ഫാര്‍ എന്ന കമ്പനിയാണ് ലേലത്തില്‍ പങ്കെടുത്തത്. 43.60 കോടി രൂപയ്ക്കാണ് എം-ഫാര്‍ ഗ്രൂപ്പ് കോവളത്തെ അശോകബിച്ച് റിസോര്‍ട്ട് വിലക്കെടുത്തത്.












Click it and Unblock the Notifications