വെള്ളപ്പൊക്കം തടയാന്‍ നടപടികളില്ല
തിരുവനന്തപുരം: ഇത്തവണയും തിരുവനന്തപുരം നഗരത്തിലുണ്ടാവുന്ന കാലവര്‍ഷം മൂലമുള്ള വെള്ളപ്പൊക്കം തടയാന്‍ അധികൃതര്‍ കാര്യമായ നടപടിയൊന്നും സ്വീകരിച്ചില്ല.
ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നത് മാത്രമാണ് ജലവിഭവ വകുപ്പിന്റെ ഭാഗത്തു നിന്നുള്ള നടപടി. കോര്‍പ്പറേഷന്റെ ഭാഗത്തു നിന്ന് കാര്യമായ നീക്കങ്ങളൊന്നുമുണ്ടായിട്ടില്ല.
വെള്ളപ്പൊക്കം തടയാന്‍ 3.61 കോടിയുടെ ഒരു പദ്ധതിയ്ക്ക് തിരുവനന്തപുരം കോര്‍പ്പറേഷന്‍ രൂപം നല്‍കിയിരുന്നു. പൊതുമരാമത്ത് വകുപ്പും ജലവിഭവ വകുപ്പും കെഎസ് ഇ ബിയുടെയും വാട്ടര്‍ അതോറിറ്റിയുടെയും ബിഎസ്എന്‍എല്ലിന്റെയും സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കേണ്ടിയിരുന്നത്. എന്നാല്‍ ഫണ്ട് അനുവദിക്കാത്തതുമൂലം പദ്ധതി നടപ്പിലാക്കാനായില്ല.












Click it and Unblock the Notifications