ഡോക്ടര്‍മാര്‍ സമരരംഗത്തേയ്ക്ക്
കൊച്ചി : രോഗികളുടെ മരണത്തെത്തുടര്‍ന്ന് ഡോക്ടര്‍മാരും ആശുപത്രികളും ആക്രമിക്കപ്പെടുന്ന അവസ്ഥ തുടര്‍ന്നാല്‍ സമര രംഗത്തിറങ്ങുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.
ജില്ലാ ആസ്ഥാനങ്ങളില്‍ ധര്‍ണ, സര്‍ക്കാര്‍ നടത്തുന്ന പ്രതിരോധ ക്യാമ്പുകളുമായി നിസഹകരണം എന്നിവ തങ്ങളുടെ പരിഗണനയിലുണ്ടെന്ന് ഐഎംഎ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ മരണത്തെ തുടര്‍ന്ന് കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയ്ക്കു നേരെ ഉണ്ടായ ആക്രമണങ്ങളെ ഐഎംഎ നേതാക്കള്‍ അപലപിച്ചു. ആഭ്യന്തര വകുപ്പിന്റെ ചുമതലയുളള മുഖ്യമന്ത്രി കണ്ണൂര്‍ജില്ലയിലുണ്ടായിരുന്നപ്പോഴാണ് ഈ അക്രമം നടന്നത്. ആശുപത്രി അടിച്ചു തകര്‍ക്കുമ്പോള്‍ അവിടെ 200 രോഗികളുണ്ടായിരുന്നു. രണ്ടു പേര്‍ വെന്റിലേറ്ററിലും.
മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിയ്ക്കുന്ന അഞ്ചു സംഘടനകള്‍ ചേര്‍ന്ന് ഒരു ജോയിന്റ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിയ്ക്കാന്‍ തീരുമാനിച്ചതായി ഐഎംഎ നേതാക്കള്‍ അറിയിച്ചു. കൊച്ചിയിലോ തിരുവനന്തപുരത്തോ ചേരുന്ന ആക്ഷന്‍ കൗണ്‍സിലിന്റെ ആദ്യ യോഗത്തിനു ശേഷം പ്രക്ഷോഭ പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കുമെന്ന് ഐഎംഎ അറിയിച്ചു.












Click it and Unblock the Notifications