യുനെസ്കോ പദ്ധതിയില്‍ ഇന്‍വിസ് മള്‍ട്ടി മീഡിയ
തിരുവനന്തപുരം: യുനെസ്കോയുടെ ഗ്ലോബല്‍ അല്ലെയ്ന്‍സ് എന്ന സാംസ്കാരിക പദ്ധതിയില്‍ കേരളത്തില്‍ നിന്നുള്ള പങ്കാളിയാവും.
പ്രാദേശിക സാംസ്കാരിക വ്യവസായങ്ങളെ വികസിപ്പിക്കുകയും കോപ്പിറൈറ്റ് സംരക്ഷണം നല്‍കുകയും ചെയ്യുകയുമാണ് ഗ്ലോബല്‍ അല്ലെയ്ന്‍സിന്റെ ലക്ഷ്യങ്ങള്‍.
ഇപ്പോള്‍ 300 അംഗങ്ങളാണ് ഗ്ലോബല്‍ അല്ലെയ്ന്‍സിലുള്ളത്. ഇതില്‍ നാലെണ്ണം മാത്രമാണ് ഇന്ത്യയില്‍ നിന്നുള്ളത്. ഇന്‍വിസ് മള്‍ട്ടി മീഡിയയെ കൂടാതെ കേന്ദ്ര സാഹിത്യ അക്കാദമി (പുസ്തകം, പ്രസിദ്ധീകരണം), ഇന്റര്‍നാഷണല്‍ ലോയേഴ്സ് ഫൗണ്ടേഷന്‍ (ബൗദ്ധിക സ്വത്തവകാശം), എന്‍. കെ. ബോസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ (സാംസ്കാരിക പൈതൃക ഗവേഷണം) എന്നിവയാണ് ഇന്ത്യയില്‍ നിന്നുള്ള അംഗങ്ങള്‍.
മള്‍ട്ടി മീഡിയ രംഗത്ത് 1995 മുതല്‍ പ്രവര്‍ത്തിയ്ക്കുന്ന സ്ഥാപനമാണ് ഇന്‍വസ് മള്‍ട്ടിമീഡിയ. കേരള: ദി ഗ്രീന്‍ സിംഫണി, ആയുര്‍വേദ: മന്ത്ര ഒഫ് നിരാമയ എന്നീ സിഡികള്‍ പ്രധാന അന്തര്‍ദേശീയ ഭാഷകളില്‍ഇന്‍വിസ് ഗ്രൂപ്പ് പുറത്തിറക്കിയിട്ടുണ്ട്.
യനെസ്കൊയുടെ ഈ പദ്ധതിയില്‍ അംഗമായതോടെ ഇനി ഇന്‍വിസിന് യുനെസ്കൊയുടെ മുദ്ര അവരുടെ സി ഡി കളിലും മറ്റും ഉപയോഗിയ്ക്കാം. ലോകത്ത് എമ്പാടും വിതരണക്കാരെ കണ്ടെത്താനും യുനെസ്കൊ ഈ കമ്പനിയെ സഹായിയ്ക്കും.
കേരള വ്യവസായ വികസന കോര്‍പ്പറേഷന്‍ കേരളത്തില്‍ ആദ്യമായി തുടങ്ങിയ വെഞ്ചര്‍ കമ്പനിയായ കേരള വെഞ്ചര്‍ ക്യാപ്പിറ്റല്‍ ഫണ്ട് എന്ന സ്ഥാപനം ആദ്യമായി മൂലധനിക്ഷേപം നടത്തിയ കമ്പനിയാണ് ഇന്‍വിസ് മള്‍ട്ടിമീഡിയ.












Click it and Unblock the Notifications