കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശുപത്രി തുറക്കാന്‍ അനുവദിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ. പി. മുരളീധരന്‍ ഓപ്പറേഷന് ശേഷം മരിച്ച സംഭവത്തെ കുറിച്ച് വിദഗ്ധരെ കൊണ്ട് അന്വേഷണം നടത്തിച്ചില്ലെങ്കില്‍ കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രി വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.

മുരളീധരന്റെ മരണത്തിന് ശേഷം ധനലക്ഷ്മി ആശുപത്രി അടഞ്ഞുകിടക്കുകയാണ്.

മുരളീധരന്റെ മരണത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തിയില്ലെങ്കില്‍ അത് ജനങ്ങളോടുള്ള വെല്ലുവിളിയാവും. അന്വേഷണം നടത്തുന്നതിനായി മെഡിക്കല്‍ രംഗത്തെ വിദഗ്ധരുടെ ഒരു പാനല്‍ രൂപീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പാനലിന്റെ റിപ്പോര്‍ട്ട് കിട്ടുന്നതുവരെ ആശുപത്രി തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.

ആവശ്യമായ യോഗ്യതയില്ലാത്തവര്‍ പാരമെഡിക്കല്‍ ജീവനക്കാരായി ആശുപത്രിയില്‍ ജോലി ചെയ്യുന്നുണ്ട്. മുരളിയുടെ മരണവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതര്‍ക്കും പാരമെഡിക്കല്‍ ജീവനക്കാര്‍ക്കുമെതിരെ കേസെടുക്കണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X