മലയാളം രസിച്ച് പഠിക്കാം...
പുണെ: മലയാളം പഠിക്കാന്‍ ഇതാ രസകരമായ ഒരു വഴി. കൊച്ചിയിലെ അല്ലെന്‍പാര്‍ക്ക് ഇന്‍ഫൊടെക്കാണ് ഈ സംരംഭത്തിന് പിന്നില്‍. വിദ്യാരംഭം എന്ന മലയാളം ട്യൂട്ടര്‍ സിഡിയിലൂടെ പാടിയും രസിച്ചും വരച്ചും മലയാളം പഠിക്കാമെന്ന് അല്ലെന്‍പാര്‍ക്ക് ഇന്‍ഫോടെക് അവകാശപ്പെടുന്നു.
വിദേശികള്‍ക്ക് മറ്റ് ഇന്ത്യന്‍ ഭാഷകളെ അപേക്ഷിച്ച് മലയാളം എന്നും ബാലികേറാമലയാണ്. അക്ഷരമാലയുടെ പ്രത്യേകതകളും ഉച്ചാരണത്തിലെ സങ്കീര്‍ണ്ണതകളും ഇതിന് കാരണമാണ്. എന്നാല്‍ വിദ്യാരംഭത്തിലൂടെ മലയാളം അനായാസം വഴങ്ങുമെന്നാണ് അല്ലെന്‍പാര്‍ക്കിന്റെ അവകാശവാദം. മറുനാടന്‍ മലയാളികളുടെ കൊറച്ച് കൊറച്ച് മലയാളമറിയുന്ന കുട്ടികള്‍ക്ക് മലയാളപഠനംപാല്‍പ്പായസം പോലെ മധുരമാകുമെന്നും കമ്പനി അവകാശപ്പെടുന്നു.
സ്ക്രീനിലുടനീളം ഓടിനടക്കുന്ന കുരങ്ങച്ചാര്‍ കുട്ടികള്‍ക്ക് ഹരമാകും. ഗെയിമുകളിലൂടെയും കടങ്കഥകളിലൂടെയും മലയാളഅക്ഷരമാലകളും ഉച്ചാരണശുദ്ധിയും സ്വായത്തമാക്കാന്‍ കഴിയുമെന്നതാണ് സിഡിയുടെ പ്രത്യേകത. അക്ഷരമാല, ഉച്ചാരണശുദ്ധി എന്നീ രണ്ട് ഘട്ടം കഴിഞ്ഞ് മൂന്നാംഘട്ടത്തില്‍ വടിവൊത്ത രീതിയില്‍ അക്ഷരമെഴുതാനും പഠിപ്പിക്കും.
900 രൂപയാണ് സിഡിയുടെ വില. മറുനാടന്‍ മലയാളികളെയും ടൂറിസ്റുകളെയുമാണ് സിഡി ലക്ഷ്യമാക്കുന്നത്. ഒരു വര്‍ഷത്തെ ശ്രമഫലമായാണ് സിഡി രൂപപ്പെടുത്തിയതെന്ന് കമ്പനിവക്താക്കള്‍ അറിയിച്ചു.












Click it and Unblock the Notifications