മുരളിയുടെ മരണം : ഡോക്ടര്‍ക്കെതിരെ നഴ്സുമാര്‍
കണ്ണുര്‍ : യൂത്ത് കോണ്‍ഗ്രസ് നേതാവ് മുരളീധരന്റെ മരണ ശേഷം ആശുപത്രി രേഖകള്‍ തിരുത്തിയെന്ന് നഴ്സുമാര്‍.
സംഭവ ദിവസം ഡോ. മുജീബ് റഹ്മാന്‍ ഒരു മണിക്കൂര്‍ ഇടവിട്ട് രോഗിയെ പരിശോധിച്ചെന്ന് രേഖപ്പെടുത്തിയിരുന്നു. ഇത് തെറ്റാണെന്നും മുരളി മരിച്ച ശേഷമാണ് ഡോ. മുജീബ് ആശുപത്രിയിലെത്തിയതെന്നും ഡ്യൂട്ടി നെഴ്സുമാര്‍ പൊലീസിന് മൊഴി നല്‍കി.
മുരളിയുടെ രോഗാവസ്ഥ മുറിയിലുണ്ടായിരുന്ന ഡ്യൂട്ടി നഴ്സ് റോസമ്മ ഡോ. മുജീബിനെ അപ്പപ്പോള്‍ അറിയിച്ചിരുന്നു. എന്നാല്‍ മുരളിയെ ഐസിയുവില്‍ പ്രവേശിച്ച ശേഷമാണ് ഡോക്ടര്‍ എത്തിയത്. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നെന്ന് അവര്‍ അറിയിച്ചു.
രോഗികളുടെ ചികിത്സാ രേഖ സാധാരണ ഡ്യൂട്ടി നഴ്സുമാരാണ് എഴുതാറുളളതെന്നും എന്നാല്‍ മുരളിയുടേത് തങ്ങളല്ല എഴുതിയതെന്നും അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സുജിമോള്‍, ലിന്‍സി എന്നീ നഴ്സുമാര്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.
ഡിവൈഎസ്പി പൊന്നന്‍ ഭാസ്കരന്റെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് കേസ് അന്വേഷിയ്ക്കുന്നത്. അസിസ്റന്റ് നഴ്സ് കനകവല്ലിയെയും ഡിവൈഎസ്പി ചോദ്യം ചെയ്തു.
എന്നാല്‍ ചികിത്സാ റിക്കോര്‍ഡുകള്‍ തിരുത്തിയെന്ന വാര്‍ത്ത ആശുപത്രി അധികൃതര്‍ നിഷേധിച്ചു. സംഭവദിവസം രാവിലെ 6.30ന് ആശുപത്രി രേഖകള്‍ പൊലീസ് കസ്റഡിയിലെടുത്തു. 9.30ന് അഡ്മിനിസ്ട്രേറ്റര്‍ മനോജിനെയും. ഇതിനിടയില്‍ രേഖകള്‍ തിരുത്തിയെന്നു പറയുന്നതില്‍ സത്യമില്ലെന്ന് അവര്‍ പറയുന്നു.
മുരളിയുടെ മരണത്തെ തുടര്‍ന്ന് ജനക്കൂട്ടം അടിച്ചുതകര്‍ത്ത ആശുപത്രി ഇപ്പോഴും അങ്ങനെ കിടക്കുകയാണ്. നാശനഷ്ടങ്ങളുടെ കണക്കെടുക്കാന്‍ തഹസീല്‍ദാര്‍ എത്തേണ്ടതുണ്ട്. ചൊവാഴ്ച ആശുപത്രി ഭാഗികമായി തുറക്കാനാണ് അധികൃതരുടെ നീക്കം.
എന്നാല്‍ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ടു വരുന്നതു വരെ ആശുപത്രി തുറക്കാന്‍ അനുവദിക്കില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാക്കമ്മിറ്റിയുടെ നിലപാട്. മുരളിയുടെ മരണത്തിന് കാരണം ഡോക്ടറുടെ കൃത്യവിലോപവും ആശുപത്രി അധികൃതരുടെ അനാസ്ഥയുമാണെന്ന് തെളിഞ്ഞ സ്ഥിതിയ്ക്ക് അവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം.
ജൂണ്‍ ആറിന് വൈകുന്നേരം കണ്ണൂര്‍ സ്റേഡിയം കോര്‍ണറില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധയോഗം സംഘടിപ്പിച്ചിട്ടുണ്ടെന്ന് ജില്ലാ പ്രസിഡന്റ് സജീവ് മാറോളി അറിയിച്ചു.












Click it and Unblock the Notifications