Get Updates
Get notified of breaking news, exclusive insights, and must-see stories!

മലിനീകരണം തടയാന്‍ പമ്പയില്‍ തടയണകള്‍

പത്തനംതിട്ട : മലിനീകരണം തടയാന്‍ പമ്പയിലും കക്കി നദിയിലും ജലവിഭവ വകുപ്പ് തടയണകള്‍ നിര്‍മ്മിക്കുന്നു.

നദികളില്‍ വെളളം കുറയുന്ന കാലത്ത് ജലനിരപ്പ് നിശ്ചിത ജലനിരപ്പ് ഉറപ്പു വരുത്താനും വര്‍ഷകാലത്തും പമ്പ തീര്‍ത്ഥാടനകാലത്തും മലിനജലം ഒഴുക്കിക്കളയുന്നതിനും കഴിയും വിധമാണ് തടയണകള്‍ നിര്‍മ്മിക്കുന്നത്.

കക്കി നദിയിലെ ശ്രീരാമപാദത്തിലും പമ്പയിലെ ത്രിവേണി പമ്പ് ഹൗസിലുമാണ് 71.40 ലക്ഷം രൂപ ചെലവില്‍ തടയണകള്‍ നിര്‍മ്മിക്കുന്നത്. തീര്‍ത്ഥാടനകാലത്തുണ്ടാകുന്ന മലിനജലമൊഴുക്കാന്‍ താല്‍ക്കാലിക അണക്കെട്ടുകള്‍ ജലവിഭവ വകുപ്പ് നിര്‍മ്മിച്ചിരുന്നു.

ഇത്തരം രണ്ടെണ്ണം കൂടി പണിയാന്‍ പദ്ധതിയുണ്ടെന്ന് ജലവിഭവ വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ എം. ശ്രീകുമാര്‍ പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തിലാണ് ഇവ നിര്‍മ്മിക്കുന്നത്. പരീക്ഷണം വിജയിക്കുകയാണെങ്കില്‍ സ്ഥിരമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പമ്പയില്‍ കുളക്കടവുകള്‍ പണിയാനും വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ജലസേചന മന്ത്രി ടി. എം. ജേക്കബ് തടയണകള്‍ ഉദ്ഘാടനം ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+