വനംകയ്യേറ്റം കേന്ദ്രം ഗൗരവത്തോടെ കാണും
എറണാകുളം : കേരളത്തില്‍ അടിക്കടിയുണ്ടാകുന്ന വനംകൈയ്യേറ്റം കേന്ദ്രം ഗൗരവത്തോടെയാണ് കാണുന്നതെന്ന് റെയില്‍വെ സഹമന്ത്രി ഒ. രാജഗോപാല്‍.
മതികെട്ടാന്‍ വനം കൈയ്യേറ്റത്തെക്കുറിച്ച് കേന്ദ്രം വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. കയ്യേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോട്് ആവശ്യപ്പെട്ടിട്ടുണ്ട്.
ജൂണ്‍ മൂന്ന് തിങ്കളാഴ്ച എറണാകുളം പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
നിയമസഭയുടെ പരമാധികാരി സ്പീക്കറാണെന്ന് അദ്ദേഹം ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. സഭയുടെ അന്തസ് സൂക്ഷിക്കാന്‍ ഏത് തീരുമാനമെടുക്കാനും സ്പീക്കര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ ജനപ്രതിനിധികളുടെ പ്രകടനം ജനങ്ങള്‍ കാണേണ്ടതാണെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് രാജഗോപാല്‍ പറഞ്ഞു.
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തോട് ആലോചിക്കുന്ന കീഴ്വഴക്കം ഇതിനു മുമ്പ് ഭരിച്ചവരാരും സൃഷ്ടിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രപതി ആരാകണമെന്നതിനെക്കുറിച്ച് ബിജെപിയോ എന്‍ഡിഎയോ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും രാജഗോപാല്‍ പറഞ്ഞു.












Click it and Unblock the Notifications