ട്യൂഷനെടുക്കുന്ന അധ്യാപകരെ അറസ്റ് ചെയ്യാന്‍ ശുപാര്‍ശ
തിരുവനന്തപുരം: ഫീസ് വാങ്ങി സ്വകാര്യ ട്യൂഷനെടുക്കുന്ന കോളജ് അധ്യാപകരെ വാറന്റില്ലാതെ അറസ്റ് ചെയ്യാനുള്ള വ്യവസ്ഥ ഏകീകൃത സര്‍വകലാശാല നിയമത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ശുപാര്‍ശ ചെയ്തു.
സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന കോളജ് അധ്യാപകര്‍ ഫീസ് വാങ്ങി ട്യൂഷനെടുത്താല്‍ ക്രിമിനല്‍ കുറ്റമായി പരിഗണിക്കണമെന്നാണ് ശുപാര്‍ശ. പാര്‍ലമെന്റ് തൊട്ട് സഹകരണ സ്ഥാപനങ്ങളിലേക്ക് വരെയുള്ള തിരഞ്ഞെടുപ്പുകളില്‍ അധ്യാപകര്‍ മത്സരിക്കരുതെന്നും ശുപാര്‍ശയുണ്ട്.
യുജിസി സ്കീമിന്റെ ഭാഗമായി ആഴ്ചയില്‍ 16 മണിക്കൂര്‍ അധ്യാപനം, പരീക്ഷാ ജോലി ഡ്യൂട്ടിയുടെ ഭാഗമാക്കല്‍ തുടങ്ങിയവയും നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശയുണ്ട്.












Click it and Unblock the Notifications