പെട്രോള്‍, ഡീസല്‍ വില കൂട്ടി
ദില്ലി: ഡീസലിന്റെയും പെട്രോളിന്റെയും വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 2.50 രൂപയും ഡീസല്‍ ലിറ്ററിന് 1.50 രൂപയുമാണ് കൂട്ടിയിരിക്കുന്നത്.
മെയ് മൂന്ന് തിങ്കളാഴ്ച അര്‍ധരാത്രി മുതലാണ് വിലവര്‍ധന പ്രാബല്യത്തില്‍ വന്നത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കൂട്ടിയ സാഹചര്യത്തിലാണ് ഡീസലിന്റെയും പെട്രോളിന്റെയും വില വര്‍ധിപ്പിച്ചത്.
ക്രൂഡ് ഓയിലിന്റെ അന്താരാഷ്ട്ര വില അനുസരിച്ച് പെട്രോളിന്റെയും ഡീസലിന്റെയും വില പുതുക്കി നിശ്ചയിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. അതേ സമയം എക്സൈസ് തീരുവ രണ്ട് ശതമാനം കുറച്ചതിനാല്‍ വില വര്‍ധന കാര്യമായി ഉപഭോക്താക്കളെ ബാധിക്കില്ല. അന്താരാഷ്ട്ര വില വര്‍ധിച്ചതുമൂലം എണ്ണക്കമ്പനികള്‍ക്കുണ്ടായ നഷ്ടം കേന്ദ്രസര്‍ക്കാര്‍ നല്‍കും.
കേരളത്തില്‍ പെട്രോളിനും ഡീസലിനും വില്പന നികുതി കൂടുതലായതിനാല്‍ കൂടുതല്‍ വില നല്‍കേണ്ടിവരും.
പെട്രോളിന് ദില്ലിയില്‍ ലിറ്ററിന് 28.94 രൂപയും മുംബൈയില്‍ 33.47 രൂപയും കൊല്‍ക്കത്തയില്‍ 29.39 രൂപയും 31.05 രൂപയുമാണ് പുതിയ വില. ഡീസലിന് ദില്ലിയില്‍ ലിറ്ററിന് ദില്ലിയില്‍ 17.99 രൂപയും മുംബൈയില്‍ 22.85 രൂപയും കൊല്‍ക്കത്തയില്‍ 18.38 രൂപയും ചെന്നൈയില്‍19.63 രൂപയുമാണ് വില.












Click it and Unblock the Notifications