സിയാചിനില്‍ കനത്ത ഷെല്ലാക്രമണം
ജമ്മു : സിയാചിനിലും പൂഞ്ചിലും പാക് സേന കനത്ത ഷെല്ലാക്രമണം നടത്തി. പൂഞ്ചില്‍ ഒരാള്‍ കൊല്ലപ്പെട്ടു.
ഇരു മേഖലയിലും ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയെന്ന് വടക്കന്‍ കമാന്റ് വക്താവ് അറിയിച്ചു. കാര്‍ഗില്‍. ദ്രാസ്, ബടാലിക്, പൂഞ്ച്, നൗഷേര, അഖ്നൂര്‍ എന്നിവിടങ്ങളിലും ഇരു സേനകളും തമ്മില്‍ വെടിവെപ്പുണ്ടായി.
ജമ്മു, കത്വാര ജില്ലകളിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലും വെടിവെപ്പു നടക്കുകയാണ്. ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ ഗ്രാമീണരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വെടിവെപ്പ് നടന്ന വിവരം പ്രതിരോധ വകുപ്പും സ്ഥരീകരിച്ചു. കാര്‍ഗിലില്‍ ഒമ്പത് പാക് ബങ്കറുകളെങ്കിലും ഇന്ത്യ തകര്‍ത്തിട്ടുണ്ട്. പാക് സൈനിക പോസ്റുകള്‍ക്കും കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ടെന്ന് സൈനിക വക്താവ് അവകാശപ്പെട്ടു.












Click it and Unblock the Notifications