ജീവപര്യന്തക്കാര്‍ക്ക് 14 വര്‍ഷം കഴിയാതെ ഇളവ് നല്‍കരുത്
കൊച്ചി : ജീവപര്യന്തം വിധിക്കപ്പെട്ട തടവുകാര്‍ക്ക് 14 വര്‍ഷത്തെ ജയില്‍വാസം പൂര്‍ത്തിയാക്കാതെ ശിക്ഷയില്‍ ഇളവ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതി.
ജീവപര്യന്തത്തിന് വിധിക്കപ്പെട്ടവരെ 14 വര്‍ഷത്തെ ജയില്‍വാസത്തിനു മുമ്പ് സര്‍ക്കാര്‍ മോചിപ്പിക്കരുതെന്ന് ജസ്റിസുമാരായ ജെ. ബി. കോശി, കെ. പദ്മനാഭന്‍ നായര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു.
161-ാം വകുപ്പനുസരിച്ച് പരോള്‍ അനുവദിക്കുന്നതിന് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ തയ്യാറാക്കണമെന്നും വിധിന്യായത്തില്‍ പറയുന്നു.












Click it and Unblock the Notifications