ആശുപത്രി അക്രമം: കോണ്‍ഗ്രസ് നേതാവ് പ്രതി
കണ്ണൂര്‍ : ധനലക്ഷ്മി ആശുപത്രി അടിച്ചു തകര്‍ത്ത കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ റെയ്ഡ്.
യൂത്ത് കോണ്‍ഗ്രസ് എടക്കാട് മണ്ഡലം പ്രസിഡന്റ് എം. കെ. മോഹനന്റെ വീട്ടിലാണ് പൊലീസ് ജൂണ്‍ നാലിന് വെളുപ്പിനെ റെയ്ഡ് നടത്തിയത്. എന്നാല്‍ മോഹനനെ പിടികിട്ടിയില്ല.
ആശുപത്രി അടിച്ചു തകര്‍ത്ത കേസില്‍ 220 പേരെയാണ് പ്രതികളായി ചേര്‍ത്തിരിക്കുന്നത്. 20 പേരെ പിടികൂടിയിട്ടുണ്ട്.
അതിനിടെ ആശുപത്രി ആക്രമിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പ്രതിചേര്‍ക്കാനുളള നീക്കത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ആശുപത്രിയില്‍ അക്രമം നടത്തുന്നതിനെ തടഞ്ഞ മോഹനനെയാണ് ഇപ്പോള്‍ പ്രതിയാക്കിയിരിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സജീവ് മാറോളി ആരോപിച്ചു.
ജില്ലാ പൊലീസ് സൂപ്രണ്ടിനെതിരെ പ്രസ്താവനയിറക്കിയതിന്റെ പകപോക്കലാണ് ഈ കേസെന്ന് കെ. എസ്. യു. ജില്ലാ സെക്രട്ടറി കെ. സി. ഗണേശന്‍ ആരോപിക്കുന്നു.












Click it and Unblock the Notifications