മാക്ട-ഫിലിം ചേംബര്‍ ചര്‍ച്ച അലസി
കൊച്ചി: മലയാള സിനിമയുടെ പ്രതിസന്ധി പരിഹരിക്കാന്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ മാക്ടയും ഫിലിം ചേംബറും തമ്മില്‍ നടത്തിയ ചര്‍ച്ച അലസിപ്പിരിഞ്ഞു.
ചേംബര്‍ വിട്ടുവീഴ്ച ചെയ്യാതെ പുതിയ ഉപാധികള്‍ മുന്നോട്ടുവെക്കുകയായിരുന്നുവെന്ന് മാക്ട ആരോപിച്ചു.
അമ്മയും ഫിലിം ചേംബറും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മാധ്യസ്ഥ്യം വഹിച്ച മാക്ട അമ്മയുമായി ചര്‍ച്ച നടത്തിയ ശേഷം അവര്‍ക്ക് കൂടി സ്വീകാര്യമായ ചില നിര്‍ദേശങ്ങള്‍ നേരത്തെ നടത്തിയ ചര്‍ച്ചയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ പുതിയ ചില പുതിയ ഉപാധികള്‍ കൂടി ഫിലിം ചേംബര്‍ മുന്നോട്ടുവെച്ചു. നേരത്തെ നിര്‍ദേശച്ചതില്‍ നിന്ന് വ്യത്യസ്തമായി താരങ്ങള്‍ 25 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി പ്രതിഫലം കുറക്കണമെന്ന് ഫിലിം ചേംബര്‍ ഉപാധി വെച്ചു.
പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ചയ്ക്ക് എപ്പോഴും തയ്യാറാണെന്ന് മാക്ട പ്രസിഡന്റ് ജോഷി പറഞ്ഞു.


Click it and Unblock the Notifications