പൊലീസ് നയത്തോട് ലീഗീന് എതിര്‍പ്പ്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പൊലീസ് നയത്തോട് മുസ്ലിം ലീഗിന് ശക്തമായ എതിര്‍പ്പ്. മുഖ്യമന്ത്രിയുടെ ചുമതലയിലുള്ള ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനത്തോടുള്ള എതിര്‍പ്പ് ലീഗ് നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ട് പ്രകടിപ്പിച്ചുവെന്നാണ് അറിയുന്നത്.
പ്രാദേശിക തലത്തില്‍ പൊലീസിന്മേലുള്ള ഇടപെടല്‍ ഒഴിവാക്കുമെന്ന് നേരത്തെ ആന്റണി വ്യക്തമാക്കിയിരുന്നു. പ്രാദേശിക തലത്തിലുള്ള നേതാക്കള്‍ക്ക് ഇപ്പോള്‍ പൊലീസില്‍ യാതൊരു സ്വാധീനവും ചെലുത്താനാവുന്നില്ല. ഇതാണ് മുസ്ലിം ലീഗ് നേതാക്കളുടെ പ്രതിഷേധത്തിന് വഴിവെച്ചത്.
പൊലീസിന്റെ പ്രവര്‍ത്തനത്തില്‍ പല പാളിച്ചകളുമുണ്ടെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. പൊലീസ് നയത്തില്‍ തങ്ങള്‍ക്കുള്ള എതിര്‍പ്പ് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഇ. അഹമ്മദും മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയുമാണ് മുഖ്യമന്ത്രിയെ അറിയിച്ചത്.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ആദ്യമായാണ് സര്‍ക്കാരിന്റെ നയത്തെ വിമര്‍ശിക്കുന്നത്.












Click it and Unblock the Notifications