കൈക്കൂലി വാങ്ങുന്ന ഡോക്ടറെ ന്യായീകരിക്കരുത്
തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്ന ഡോക്ടര്‍മാരെ സംഘടനകള്‍ ന്യായീകരിക്കരുതെന്ന് ശരിയല്ലെന്ന് ആരോഗ്യമന്ത്രി പി. ശങ്കരന്‍. കൈക്കൂലിവാങ്ങിയതിന് സസ്പെന്‍ഷനിലായ എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോ. ജമീലയെ സംഘടനയില്‍ നിന്ന് പുറത്താക്കണ്ടേതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ജൂണ്‍ നാല് ചൊവാഴ്ച സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഡോക്ടറെ ജനകീയ വിചാരണ ചെയ്ത സംഭവത്തെ കുറിച്ചുള്ള തന്റെ പരാമര്‍ശത്തിലെ ഒരു ഭാഗം മാത്രം റിപ്പോര്‍ട്ട് ചെയ്തതു കൊണ്ടാണ് വിവാദമുണ്ടായതെന്ന് ശങ്കരന്‍ വ്യക്തമാക്കി. ഡോക്ടറെ ആക്രമിച്ച സംഭവത്തെ താന്‍ അപലപിച്ചിരുന്നു. കൈക്കൂലി ചോദിക്കുന്നവര്‍ക്കെതിരെ പ്രതികരണമുണ്ടാവുക സ്വാഭാവികമാണെന്നും എന്നാല്‍ ഇത്തരം അക്രമാസക്തമായ പ്രതികരണങ്ങള്‍ പാടില്ലെന്നുമാണ് താന്‍ പറഞ്ഞത്.
കൈക്കൂലിക്കാരായ ഡോക്ടര്‍മാര്‍ ഡോക്ടര്‍ സമൂഹത്തിന് തന്നെ പേരുദോഷമുണ്ടാക്കുകയാണെന്ന് ശങ്കരന്‍ പറഞ്ഞു.












Click it and Unblock the Notifications