Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിമാര്‍ക്ക് സോണിയയുടെ പ്രത്യേക ശ്രദ്ധ

തിരുവനന്തപുരം : കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മികച്ച ഭരണം ഉറപ്പു വരുത്താന്‍ സോണിയാ ഗാന്ധി വ്യക്തിപരമായി ശ്രദ്ധിക്കുന്നുണ്ടെന്ന് അംബികാ സോണി.

വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി സോണിയയുടെ ഈ ശീലം വെളിപ്പെടുത്തിയത്.

പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കാനും ഭരണം കാര്യക്ഷമമാക്കാനും സോണിയ നേരിട്ട് ഇടപെടാറുണ്ട്. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊപ്പിച്ച് ഓരോ സംസ്ഥാനത്തിലെയും ഭരണം എത്താനും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ മികവ് വര്‍ദ്ധിപ്പിക്കാനുമാണ് ഈ ശ്രദ്ധ.

അടുത്തിടെ നടന്ന എഐസിസി സമ്മേളനത്തില്‍ ആദര്‍ശാത്മകമായ ജീവിത ശൈലിയുടെയും പൊതുജീവിതത്തിലെ സത്യസന്ധതയുടെയും ഉദാഹരണമായി കേരളാ മുഖ്യമന്ത്രി ആന്റണിയെ എടുത്തു കാട്ടിയത് അവര്‍ ചൂണ്ടിക്കാട്ടി.

ആന്റണി സര്‍ക്കാരിനെക്കുറിച്ച് കെ. കരുണാകരന്‍ താനുമായി നടന്ന ചര്‍ച്ചയില്‍ പരാതിയൊന്നും പറഞ്ഞിട്ടില്ലെന്ന് അംബികാ സോണി പറഞ്ഞു. കോണ്‍ഗ്രസ് പോഷക സംഘടനാ ഭാരവാഹികളെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് അവര്‍ അറിയിച്ചു.

കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി ഒരു പട്ടിക തയ്യാറാക്കി എഐസിസി അദ്ധ്യക്ഷയ്ക്ക് അന്തിമ തീരുമാനത്തിനായി സമര്‍പ്പിയ്ക്കും. എന്നാല്‍ എന്നത്തേയ്ക്ക് ഈ പ്രക്രിയ പൂര്‍ത്തിയാകും എന്ന ചോദ്യത്തിന് അവര്‍ ഉത്തരം പറഞ്ഞില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+