മുഷാറഫ് ഉറപ്പുകളൊന്നും പാലിച്ചില്ല: വാജ്പേയി
അല്‍മാട്ടി: കഴിഞ്ഞ ആറ് മാസക്കാലമായി പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് നല്‍കിയ ഒരു ഉറപ്പും പാലിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി എ. ബി. വാജ്പേയി ചൂണ്ടിക്കാട്ടി.
അല്‍മാട്ടിയില്‍ ഏഷ്യന്‍ നേതാക്കളുടെ സുരക്ഷാ സമ്മേളനത്തില്‍ ജൂണ്‍ നാല് ചൊവാഴ്ച സംസാരിക്കുകയായിരുന്നു വാജ്പേയി.
അതിര്‍ത്തി കടന്നുള്ള ഭീകരവാദം ഇപ്പോഴും തുടരുകയാണ്. ഭീകരവാദി ക്യാമ്പുകള്‍ ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്ന പാകിസ്ഥാന്റെ അവകാശ വാദം ശരിയല്ല.
കശ്മീരിന്റെ പേരിലും ഒരു സംഘടന യെയും തീവ്രവാദം പ്രചരിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് ജനവരി 12ന് മുഷാറഫ് പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ മാസങ്ങളില്‍ അതിര്‍ത്തി കടന്നുള്ള തീവ്രവാദം കൂടുതല്‍ ശക്തമാവുന്നതാണ് കണ്ടത്. കശ്മീരില്‍ അക്രമം പെരുകുന്നു. ഭീകരവാദി ക്യാമ്പുകള്‍ അതിര്‍ത്തിയില്‍ തുടരുന്നു.
പ്രശ്നങ്ങളില്‍ കാര്യമായ മാറ്റമുണ്ടാവാതെ ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ടെന്ന് വാജ്പേയി പറഞ്ഞു.
ചൊവാഴ്ച റഷ്യന്‍ പ്രധാനമന്ത്രി വ്ലാദിമിര്‍ പുട്ടിനുമായി വാജ്പേയി കൂടിക്കാഴ്ച നടത്തും.












Click it and Unblock the Notifications