Get Updates
Get notified of breaking news, exclusive insights, and must-see stories!

നുഴഞ്ഞുകയറ്റം കുറഞ്ഞിട്ടില്ല: ഫെര്‍ണാണ്ടസ്

ബാംഗ്ലൂര്‍: പാകിസ്ഥാനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരുടെ എണ്ണത്തില്‍ പ്രകടമായ കുറവൊന്നുമില്ലെന്ന് കേന്ദ്രപ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്. പാകിസ്ഥാന്‍ അതിര്‍ത്തികടന്നുള്ള തീവ്രവാദം അവസാനിപ്പിക്കുകയും ഇന്ത്യ ആവശ്യപ്പെട്ട 20 ഭീകരരെ വിട്ടുതരികയും ചെയ്യാതെ ഇപ്പോഴത്തെ സംഘര്‍ഷാവസ്ഥയ്ക്ക് അയവുവരുന്ന പ്രശ്നമില്ലെന്നും ഫെര്‍ണാണ്ടസ് തുറന്നടിച്ചു.

ജൂണ്‍ അഞ്ച് ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നുഴഞ്ഞുകയറ്റത്തിന്റെ കാര്യത്തില്‍ കുറവുള്ളതായി വ്യക്തമായ തെളിവുകളൊന്നുമില്ല. നുഴഞ്ഞുകയറ്റം കുറഞ്ഞതായി പാകിസ്ഥാന്‍ നടത്തുന്ന അവകാശവാദം വ്യക്തമായ തെളിവുകള്‍ കിട്ടിയാലല്ലാതെ സ്വീകരിക്കാന്‍ കഴിയില്ലെന്നും ഫെര്‍ണാണ്ടസ് പറഞ്ഞു.

അതിര്‍ത്തികടന്നുള്ള തീവ്രവാദം പാകിസ്ഥാന്‍ അവസാനിപ്പിക്കണം. ഇന്ത്യ ആവശ്യപ്പെട്ട 20 തീവ്രവാദികളെ വിട്ടുതരികയും വേണം. ഈ 20 ല്‍ 14 പേര്‍ ഇന്ത്യക്കാരാണ്. ബാക്കി ആറുപേര്‍ പാകിസ്ഥാനികളാണ്. ഈ ആറുപേരുടെ കാര്യത്തില്‍ പാകിസ്ഥാന് എന്തെങ്കിലും താല്പര്യമുണ്ടെങ്കില്‍ ചര്‍ച്ചയാവാം. പക്ഷെ ഇന്ത്യക്കാരായ 14 പേരെ വിചാരണയ്ക്കായി വിട്ടുതരണം. അവരെ മാന്യമായി തന്നെ ഞങ്ങള്‍ വിചാരണ ചെയ്യും.- ഫെര്‍ണാണ്ടസ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+