അതിര്‍ത്തിയില്‍ ഇന്ത്യ-പാക് സൈന്യനിരീക്ഷണമാവാം- വാജ്പേയി
അല്‍മാട്ടി: കശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യ പാക് സംയുക്ത സൈന്യ സംഘത്തിന്റെ നിരീക്ഷണത്തിന് തയ്യാറാണെന്ന് പ്രധാനമന്ത്രി വാജ് പേയി വ്യക്തമാക്കി.
എന്നാല്‍ പാകിസ്താന്‍ ആവശ്യപ്പെടുന്നതുപോലെ അന്തര്‍ദേശീയ നിരീക്ഷണ സംഘത്തെ അനുവദിയ്ക്കാന്‍ കഴിയില്ല. ഭീകരര്‍ ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറുന്നത് ഒഴിവാക്കാന്‍ ഇതാണ് നല്ല മാര്‍മെന്നും പ്രധാനമന്ത്രി അല്‍മാട്ടിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജൂണ്‍ അഞ്ച് ബുധനാഴ്ച രാവിലെയാണ് പ്രധാനമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ഇത് വ്യക്തമാക്കിയത്.
പാകിസ്താനിലെ ഭീകരത്താവളങ്ങള്‍ ഇല്ലാതാക്കും വരെ അതിര്‍ത്തിയിലെ സൈന്യത്തെ പിന്‍വലിയ്ക്കാനാവില്ലെന്ന് വാജ്പേയി തറപ്പിച്ചു പറഞ്ഞു.
മൂന്നാമത് ഒരുകക്ഷിയെ ഇതില്‍ ഉള്‍പ്പെടുത്തന്നത് അപ്രായോഗികമായ കാര്യമാണ്. സംയുക്ത നിരീക്ഷണം നടത്താന്‍ പാകിസ്താന്‍ ആദ്യമായി ഭീകരവാദ പ്രവര്‍ത്തനം നിറുത്തണം. ഇത് ചെയ്താല്‍ സംയുക്ത നിരീക്ഷണസംഘത്തെ രൂപീകരിയ്ക്കാന്‍ ഇന്ത്യ തയ്യാറാണ്.
പാക് അധിനിവേശ കശ്മീരില്‍ 3000 ലേറെ തീവ്രവാദികള്‍ ഇന്ത്യയിലേയ്ക്ക് കടക്കാന്‍ തക്കംപാത്ത് കഴിയുകയാണ്. ഇസ്ലാമബാദ് പലപ്രഖ്യാപനങ്ങളും നടത്തുന്നുണ്ട്. പക്ഷേ അവ നടപ്പാക്കാനുള്ള താല്പര്യം കാണിയ്ക്കുന്നില്ല.
അതിര്‍ത്തിയിലെ സൈനിക കേന്ദ്രീകരണത്തെ കുറിച്ച് പറയുന്നവര്‍ അതിന് കാരണം എന്താണെന്നുകൂടി ആലോചിയ്ക്കണം. ഭീകരരുടെ നുഴഞ്ഞുകയറ്റം നിന്നാല്‍ സൈനികരെ പിന്‍വലിയ്ക്കുന്നതിന് ഇന്ത്യയ്ക്ക് യാതൊരു വിഷമവുമില്ല.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നം പരിഹരിയ്ക്കാന്‍ മൂന്നാമത് ഒരുകക്ഷിയുടെ ആവശ്യമില്ല. ഇരു രാജ്യങ്ങള്‍ക്കും ചര്‍ച്ചചെയ്ത് പരിഹരിയ്ക്കാവുന്നതേയുള്ളു. ചര്‍ച്ച തന്നെയാണ് പ്രശ്നത്തിന് പരിഹാരമെന്നും വാജ്പേയി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications