Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക്വിരുദ്ധരെ വിട്ടുകൊടുക്കാം: വാജ്പേയി

അല്‍മാട്ടി: പാകിസ്താനില്‍ രാജ്യദ്രോഹപ്രവര്‍ത്തനം നടത്തുന്നവര്‍ ഇന്ത്യയില്‍ ഉണ്ടെങ്കില്‍ അവരെ വിട്ടുകൊടുക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി വാജ്പേയി. അല്‍മാട്ടിയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇത് വ്യക്തമാക്കിയത്.

പാകിസ്താന്‍ അത്തരത്തിലൊരു പട്ടിക തയ്യാറാക്കിയിട്ടുണ്ടോയെന്ന് അറിയില്ല. ഉണ്ടെന്നാണ് കേള്‍ക്കുന്നത്. ഉണ്ടെങ്കില്‍ അത് തന്നാല്‍ അത്തരം ആളുകളെ വിട്ടുകൊടുക്കുന്നതില്‍ ഇന്ത്യ അമാന്തം കാണിയ്ക്കില്ല. ഇന്ത്യ നല്‍കിയ 20 ഭീകരരെ പാകിസ്താന്‍ വിട്ടുതരുന്നത് സംബന്ധിച്ച് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു പ്രധാനമന്ത്രി. ഇതിനെക്കുറിച്ച് പറയുമ്പോഴൊക്കെ പരിഗണിയ്ക്കുന്നുണ്ട് എന്ന മറുപടിയാണ് പാകിസ്താനില്‍ നിന്ന് കിട്ടുന്നത്. ഇന്ത്യ പ്രതീക്ഷിയ്ക്കുന്നത് ആപട്ടികപ്രകാരമുള്ള നടപടിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+