ചാള്‍സ് രാജകുമാരന്‍ കേരളത്തിലെത്തും
തിരുവനന്തപുരം: ചാള്‍സ് രാജകുമാരന്‍ നവമ്പറില്‍ കേരളത്തിലെത്തും. കൊച്ചിയില്‍ നടക്കുന്ന ലോകആയുര്‍വേദ സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം എത്തുന്നത്.
നാല് ദിവസം നീണ്ടുനില്ക്കുന്ന ആയുര്‍വേദസമ്മേളനത്തില്‍ 2,500 പ്രതിനിധികള്‍ പങ്കെടുക്കും. ഇതില്‍ 600 പേര്‍ 60 വിദേശരാജ്യങ്ങളെ പ്രതിനിധീകരിച്ചാണ് എത്തുന്നത്. ജര്‍മ്മനി, കാനഡ, ഫ്രാന്‍സ്, ശ്രീലങ്ക, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഇതില്‍പെടും.
കേന്ദ്രആരോഗ്യമന്ത്രാലയവും സ്വദേശി ശാസ്ത്രപ്രസ്ഥാനവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഈ സമ്മേളനം ആയുര്‍വേദവും ലോക ആരോഗ്യവും എന്ന വിഷയമാണ് ചര്‍ച്ചചെയ്യുക.
ആയുര്‍വേദത്തിന് വിദേശരാജ്യങ്ങളില്‍ പ്രചാരം കൂടിവരുന്നു. ആയുര്‍വേദത്തിന്റെ പ്രാധാന്യം ലോകത്തോട് പറയാനുള്ളതാണ് ഈ സമ്മേളനമെന്ന് സംഘാടകസമിതി രക്ഷാധികാരികൂടിയായ കേന്ദ്രറെയില്‍വേ സഹമന്ത്രി ഒ. രാജഗോപാല്‍ പറഞ്ഞു. ചാള്‍സ് രാജകുമാരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ആരോഗ്യമന്ത്രി സി.പി. താക്കൂറും സംസ്ഥാനആരോഗ്യമന്ത്രി പി. ശങ്കരനും സംഘാടകസമിതി രക്ഷാധികാരികളാണ്.












Click it and Unblock the Notifications