തൃശൂരില്‍ നിരോധനാജ്ഞ
തൃശൂര്‍: ചെത്തുതൊഴിലാളിമാര്‍ച്ചിലെ അക്രമത്തെ തുടര്‍ന്നുള്ള സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് തൃശൂര്‍ ജില്ലയിലെ ഒമ്പത് പൊലീസ് സ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജൂണ്‍ അഞ്ച് ബുധനാഴ്ച ജില്ലാ കളക്ടറാണ് നിരോധനാജ്ഞാഉത്തരവ് പുറപ്പെടുവിച്ചത്.
പൊലീസ് വകുപ്പ് 21,23 പ്രകാരമാണ് നിരോധനാജ്ഞ. പ്രതിഷേധപ്രകടനങ്ങളോ പൊതുയോഗങ്ങളോ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ നടത്തരുതെന്ന് കളക്ടറുടെ ഉത്തരവില്‍ പറയുന്നു.
കഴിഞ്ഞ ദിവസം ചെത്തുതൊഴിലാളി മാര്‍ച്ചിനോടനുബന്ധിച്ച് നടന്ന അക്രമത്തില്‍ പൊലീസ് വാഹനമുള്‍പ്പെടെ 11 വാഹനങ്ങള്‍ പ്രകടനക്കാര്‍ കത്തിക്കുകയുണ്ടായി. പ്രകടനക്കാരെ പിരിച്ചുവിടാന്‍ എട്ടുതവണ പൊലീസിന് റബര്‍ ബുള്ളറ്റ് ഉപയോഗിച്ച് വെടിവയ്ക്കേണ്ടിവന്നു. സമരത്തോടനുബന്ധിച്ച് അക്രമം നടത്തിയ നിരവധിപേരെ പൊലീസ് അറസ്റുചെയ്തിട്ടുണ്ട്.












Click it and Unblock the Notifications