ഘടകകക്ഷി മന്ത്രിമാര്‍ക്ക് വിമര്‍ശനം
തിരുവനന്തപുരം: കെപിസിസി നിര്‍വാഹകസമിതി യോഗത്തില്‍ യുഡിഎഫിലെ ഘടകക്ഷിമന്ത്രിമാര്‍ക്ക് രൂക്ഷവിമര്‍ശനം. യുഡിഎഫ് സര്‍ക്കാരിലെ ചെറിയ കക്ഷികള്‍ അവരുടെ വകുപ്പുകള്‍ സ്വന്തം സാമ്രാജ്യം പോലെയാണ് ഭരിക്കുന്നതെന്നായിരുന്നു യോഗത്തിലെ പ്രധാന ആരോപണം.
ഘടകകക്ഷികളാണ് സര്‍ക്കാരിനെ നിയന്ത്രിക്കുന്നതെന്നും അവരുടെ വകുപ്പുകളില്‍ വ്യാപകമായി അഴിമതി നടക്കുന്നതായും പരാതിയുയര്‍ന്നു. കാസര്‍കോഡ്, വയനാട് ഡിസിസി പ്രസിഡന്റുമാരാണ് പ്രധാനമായും വിമര്‍ശനമുയര്‍ത്തിയത്.
എന്തായാലും ഘടകകക്ഷി മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള പരാതികള്‍ ജൂലായില്‍ നടക്കുന്ന കെപിസിസി യോഗത്തില്‍ ചര്‍ച്ചചെയ്യാമെന്ന് അന്തിമധാരണയായി. അന്ന് ഇക്കാര്യം ചര്‍ച്ചചെയ്ത് ഉചിതമായ തീരുമാനങ്ങളെടുക്കാമെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ യോഗത്തെ അറിയിച്ചു.












Click it and Unblock the Notifications