അണ്‍എയിഡഡ് സ്ക്കൂളുകളില്‍ പ്ലസ് ടു
തിരുവനന്തപുരം : അണ്‍ എയിഡഡ് സ്ക്കൂളുകളില്‍ പ്ലസ് ടു അനുവദിയ്ക്കാന്‍ മന്ത്രിസഭ തത്ത്വത്തില്‍ തീരുമാനിച്ചു.
അപേക്ഷിക്കുന്നവര്‍ക്കെല്ലാം അവസരം നല്‍കുമെന്ന് ഈ വിവരം പ്രഖ്യാപിച്ച മുഖ്യമന്ത്രി അറിയിച്ചു. ജൂലൈ നാലിനു ശേഷം അപേക്ഷകള്‍ പരിഗണിച്ച് വിദ്യാഭ്യാസ വകുപ്പ് പ്ലസ് ടു കോഴ്സുകള്‍ അനുവദിയ്ക്കും.
അപേക്ഷകള്‍ സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അര്‍ഹതയുളളവര്‍ക്ക് മാത്രമേ സ്ക്കൂള്‍ അനുവദിക്കുകയുളളൂ.
വിവിധ ജില്ലകളില്‍ പുതിയ കളക്ടര്‍മാരെ നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications