വൈദ്യുതി നിരക്ക് കൂട്ടണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : വൈദ്യൂതി നിരക്കു വര്‍ദ്ധന അനിവാര്യമെന്ന് ആന്റണി.
കെഎസ്ഇബിയുടെ നഷ്ടം കുറയ്ക്കാനുളള സര്‍ക്കാര്‍ നടപടികളുടെ ഭാഗമായാണ് നിരക്ക് വര്‍ദ്ധനയെന്ന് പ്രത്യേക മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി പറഞ്ഞു. ബോര്‍ഡിന്റെ പ്രവര്‍ത്തനം നേര്‍വഴിയിലാക്കാനുളള മാര്‍ഗങ്ങള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്തെന്ന് അദ്ദേഹം വെളിപ്പെടുത്തി. ബോര്‍ഡില്‍ വന്‍ധൂര്‍ത്തുണ്ട്. അടിയന്തരമായി അത് അവസാനിപ്പിക്കാന്‍ നടപടിയെടുക്കുമെന്നും ആന്റണി പറഞ്ഞു.
പ്രസരണ നഷ്ടം 35 ശതമാനമായി കുറയ്ക്കുക, കറണ്ടു മോഷണം തടയുക, ജീവനക്കാരെ പുനര്‍വിന്യസിക്കുക അനാവശ്യമായ തസ്തികകള്‍ നിര്‍ത്തലാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുന്നുണ്ടെന്ന് ആന്റണി വെളിപ്പെടുത്തി.
വരുന്ന 18 മാസത്തിനുളളില്‍ വൈദ്യുതി ബോര്‍ഡിനെ നഷ്ടത്തില്‍ നിന്നും കരകയറ്റുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിന് മേല്‍പ്പറഞ്ഞ നടപടികളെല്ലാം സ്വീകരിച്ചാലും പ്രതിവര്‍ഷം 1,500 കോടി നഷ്ടമെന്ന കയത്തില്‍ നിന്നും ബോര്‍ഡിനെ കരകയറ്റാനാവില്ല. അതിനാല്‍ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചേ തീരു. എന്നാല്‍ നിരക്കു വര്‍ദ്ധന ഉടന്‍ ഉണ്ടാകില്ലെന്ന് അദ്ദേഹം ആശ്വസിപ്പിച്ചു.
വൈദ്യുതി ബോര്‍ഡിനെ രക്ഷിക്കാനുളള ത്രികക്ഷി കരാറില്‍ ഒപ്പിടാന്‍ മന്ത്രിസഭ അംഗീകാരം നല്‍കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഈ കരാര്‍ പ്രകാരം എന്‍ടിപിസിയില്‍ നിന്നും വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബി പണം നല്‍കേണ്ടതില്ല. പകരം ആ തുക കേന്ദ്ര ഫണ്ടില്‍ നിന്നും കുറവു ചെയ്യും.












Click it and Unblock the Notifications