അല്‍ക്വെയ്ദ അവസരം മുതലെടുത്തേക്കും
വാഷിംഗ്ടണ്‍: ഇന്ത്യാ-പാക് സംഘര്‍ഷം അല്‍ക്വെയദ മുതലെടുക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് പ്രതിരോധസെക്രട്ടറി ഡൊണാള്‍ഡ് റംസ്ഫീല്‍ഡ്. ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും യാത്രപുറപ്പെടുന്നതിന് മുമ്പ് വാഷിംഗ്ടണ്‍ പോസ്റിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഈ സംഘര്‍ഷസാഹചര്യം മുതലെടുത്ത് അവര്‍ അതിര്‍ത്തിനിയന്ത്രണരേഖയുടെ അപ്പുറത്തും ഇപ്പുറത്തും കുഴപ്പങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ട്. ഇന്തോ-പാക് സംഘര്‍ഷം തീവ്രവാദത്തിനെതിരെ അമേരിക്ക നടത്തിവരുന്ന ആഗോളയുദ്ധത്തിന്റെ ഏകാഗ്രതയെ ബാധിച്ചതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആണവയുദ്ധം ഒഴിവാക്കുകയെന്ന കാര്യത്തില്‍ യുഎസിന് താല്പര്യമുണ്ട്. ആരും ഇനി ആണവായുധങ്ങള്‍ ഉപയോഗിക്കരുതെന്ന് യുഎസിന് നിര്‍ബന്ധമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ യുദ്ധം തടയാന്‍ ഇന്ത്യയും പാകിസ്ഥാനും മുന്‍കയ്യെടുക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. കശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ നിന്ന് സംസാരിക്കാന്‍ ഒരു മധ്യസ്ഥനായല്ല ഞാന്‍ പോകുന്നത്. ഇപ്പോഴും യുദ്ധമുണ്ടാകുമോ എന്ന കാര്യം പ്രവചിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഏതുസമയത്തും സംഘര്‍ഷം മൂര്‍ച്ഛിച്ച് നിയന്ത്രണം വിട്ട് പോയേക്കാം. - അദ്ദേഹം പറഞ്ഞു.
മധുരങ്ങള്‍ നിറച്ച ഒരു സഞ്ചിയുമായല്ല താന്‍ പോകുന്നതെന്ന് മറ്റൊരു ചോദ്യത്തിനുത്തരമായി റംസ്ഫീല്‍ഡ് പറഞ്ഞു. ഇരുരാജ്യങ്ങള്‍ക്കും എടുത്തുനല്കാന്‍ എന്റെകയ്യില്‍ യാതൊന്നുമില്ല. യുക്തിയും അതാത് രാജ്യങ്ങളുടെ താല്പര്യങ്ങളും മാത്രമേ എന്റെ കൈവശമുള്ളൂ. - റംസ്ഫീല്‍ഡ് അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications