കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുദ്ധമൊഴിവാക്കാമെന്ന് ബുഷിന് ഉറപ്പുണ്ട്

  • By Staff
Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഇന്തോ-പാക് യുദ്ധം ഒഴിവാക്കാമെന്ന് ബുഷിന് ഉറപ്പുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി.

ഇന്ത്യയിലേക്കും പാകിസ്ഥാനിലേക്കും ദൂതരെ അയച്ചതുകൊണ്ട് യുദ്ധമൊഴിവാക്കാനാവുമോ എന്ന ചോദ്യത്തിനാണ് സെക്രട്ടറി ആരി ഫ്ലെയ്ഷര്‍ ഈ മറുപടി നല്കിയത് . ജൂണ്‍ അഞ്ച് ബുധനാഴ്ച വാഷിംഗ്ടണ്‍ പോസ്റിന് നല്കിയ അഭിമുഖത്തിലാണ് ഫ്ലെയ്ഷര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

യുദ്ധമൊഴിവാക്കാമെന്നു തന്നെ ബുഷ് വിശ്വസിക്കുന്നു. അതുകൊണ്ടാണ് നയതന്ത്രനീക്കങ്ങളില്‍ ബുഷ് നേരിട്ട് ഇടപെടുന്നത്. അതുകൊണ്ടുതന്നെയാണ് മറ്റ് ലോകരാഷ്ട്രങ്ങളും ഇത്തരം നയതന്ത്രനീക്കങ്ങളില്‍ പങ്കെടുക്കുന്നത്. - ഫ്ലെയ്ഷര്‍ പറഞ്ഞു.

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യുദ്ധമുണ്ടായാല്‍ അത് ഇരുരാജ്യങ്ങള്‍ക്കും മാരകമായിരിക്കും. പക്ഷെ അത്തരമൊരു യുദ്ധം ഒഴിവാക്കാന്‍ കഴിയാത്ത ഒന്നല്ല. അതുകൊണ്ടാണ് യുഎസ് നേരിട്ട് യുദ്ധമൊഴിവാക്കാന്‍ പരിശ്രമിക്കുന്നത്. യുദ്ധം ഇരുരാജ്യങ്ങള്‍ക്കും മാത്രമല്ല, ലോകത്തിനും നല്ലതല്ല. ഒരു മൂന്നാമന്‍ ഇടപെട്ടാല്‍ ഇരുവര്‍ക്കും അന്യോന്യം അംഗീകരിക്കാന്‍ കഴിയാത്ത ചില പരിഹാരനിര്‍ദ്ദേശങ്ങള്‍ അവരെകൊണ്ട് അംഗീകരിപ്പിയ്ക്കാന്‍ കഴിഞ്ഞേക്കും- ഫ്ലെയ്ഷന്‍ വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X