Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോപാല്‍ സുപ്രിം കോടതിയെ സമീപിച്ചു

ദില്ലി: കന്നട ചലച്ചിത്ര താരം രാജ്കുമാറിനെ കാട്ടുകള്ളന്‍ വീരപ്പന്‍ തട്ടികൊണ്ടുപോയതുമായി ബന്ധപ്പെട്ട് തന്നെ ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം അയച്ച സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നക്കീരന്‍ പത്രാധിപര്‍ ആര്‍. ആര്‍. ഗോപാല്‍ സുപ്രിം കോടതിയെ സമീപിച്ചു.

മെയ് 28നാണ് തമിഴ്നാട് പൊലീസിന്റെ പ്രത്യേക അന്വേഷണം സംഘം ഗോപാലിന് സമന്‍സ് അയച്ചത്. തനിക്കും നക്കീരന്‍ ജീവനക്കാര്‍ക്കുമെതിരായ കേസുമായി ബന്ധപ്പെട്ട നടപടികള്‍ തടയാനും ഗോപാല്‍ സുപ്രിം കോടതിയില്‍ നല്‍കിയ റിട്ട് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

രാജ്കുമാറിനെ മോചിപ്പിക്കുന്നതിനായി വീരപ്പനുമായി സംഭാഷണം നടത്താന്‍ തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് താന്‍ ദൂതനായി കാട്ടിലേക്ക് പോയതെന്ന് റിട്ട് ഹര്‍ജിയില്‍ പറയുന്നു. രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട് തന്നെയോ നക്കീരന്‍ ജീവനക്കാരെയോ തെളിവെടുപ്പിന് വിളിക്കില്ലെന്ന് ഇരു സര്‍ക്കാരുകളും എഴുതിത്തന്നതിനെ തുടര്‍ന്നാണ് ദൂതനാവാന്‍ താന്‍ തയ്യാറായത്.

എന്നാല്‍ ഈ ഉറപ്പില്‍ നിന്ന് വിരുദ്ധമായി തമിഴ്നാട് മുഖ്യമന്ത്രി ജയലളിത തന്നെ കേസിലുള്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് താന്‍ മുന്‍കൂര്‍ ജാമ്യമെടുത്തു. നക്കീരന്‍ റിപ്പോര്‍ട്ടര്‍ ശിവസുബ്രഹ്മണ്യത്തെ കഴിഞ്ഞ നവംബറില്‍ വിവിധ ചാര്‍ജുകള്‍ക്ക് അറസ്റ് ചെയ്തു.

മെയ് 28ന് പ്രത്യേക അന്വേഷണ സംഘം അയച്ച സമന്‍സില്‍ 10 ദിവസത്തിനകം തലവടി പൊലീസ് സ്റേഷനില്‍ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.

സര്‍ക്കാരും പൊലീസും തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് ഗോപാല്‍ ഹര്‍ജിയില്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+