എന്‍സിപി എംഎല്‍എമാരെ ഇന്‍ഡോറിലേക്ക് മാറ്റി
മുംബൈ: ഭരണമുന്നണിയിലെ എം എല്‍ എമാരെ ചാക്കിടാന്‍ മറുപക്ഷം തീവ്രശ്രമം നടത്തുന്നതിനിടയില്‍ എന്‍ സി പി എം എല്‍ എമാരെ ഇന്‍ഡോറിലേക്ക് മാറ്റി.
പ്രത്യേക വിമാനത്തിലാണ് എം എല്‍ എമാരെ ഇന്‍ഡോറിലേക്ക് മാറ്റിയത്. എന്‍ സി പിയുടെ അഞ്ച് എം എല്‍ എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് മറുപക്ഷത്തേക്ക് മാറിയതോടെയാണ് മന്ത്രിസഭയ്ക്ക് പ്രതിസന്ധിയിലായത്.
പാര്‍ട്ടി പ്രസിഡന്റ് ശരത് പവാറും ഉപമുഖ്യമന്ത്രി ഛഗന്‍ ഭുജ്ബാലും വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തതിന് ശേഷമാണ് എം എല്‍ എമാര്‍ ഇന്‍ഡോറിലേയ്ക്ക് പോയത്.
ഭരണമുന്നണിയ്ക്ക് പിന്തുണ പിന്‍വലിച്ച അഞ്ച് എം എല്‍ എമാര്‍ക്ക് സ്പീക്കര്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം നോട്ടീസ് അയച്ചിട്ടുണ്ട്.












Click it and Unblock the Notifications