കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുദ്ധത്തിന് സൈന്യം തയ്യാറെടുക്കുന്നു

  • By Staff
Google Oneindia Malayalam News

ദില്ലി : ജൂണ്‍ മദ്ധ്യത്തോടെ പാക് അധീന കശ്മീര്‍ ആക്രമിക്കാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറെടുക്കുന്നു. ആക്രമണത്തിന് രാഷ്ട്രീയാനുവാദം കാത്തിരിക്കുകയാണ് സായുധ സേന.

അമേരിക്കയുടെ അഫ്ഗാന്‍ ആക്രമണത്തിന് സമാനമായ സൈനിക നീക്കത്തിനാണ് സേന തയ്യാറെടുക്കുന്നതെന്ന് ദി ഡെയ്ലി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. അജ്ഞാത മിലിട്ടറി കേന്ദ്രങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.

ഇന്ത്യയുടെ അത്യാധുനിക ബോംബര്‍ വിമാനങ്ങളായ മിറാഷ്-2000 എച്ച്, മിഗ്- 27 എന്നിവ യുദ്ധ സജ്ജമായി. ഏറ്റവും പുതിയ യുദ്ധോപകരണങ്ങള്‍ ഈ വിമാനങ്ങളില്‍ ഘടിപ്പിച്ചു കഴിഞ്ഞെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവ വടക്കു പടിഞ്ഞാറന്‍ മേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്.

കരയുദ്ധത്തിന് പ്രത്യേക പരിശീലനം ലഭിച്ച സൈനികരെ ഹെലിക്കോപ്റ്റര്‍ വഴി പാക് അധീന കശ്മീരിലിറക്കി ഭീകര ക്യാമ്പുകള്‍ ആക്രമിക്കുക എന്നതാണ് തന്ത്രം. ജൂലായ് ആദ്യമെത്തുന്ന മണ്‍സൂണ്‍ കാലവര്‍ഷത്തിനു മുമ്പ് സൈനിക നീക്കം പൂര്‍ത്തിയാക്കണമെന്ന് സൈനിക ബുദ്ധികേന്ദ്രങ്ങള്‍ കണക്കൂ കൂട്ടുന്നു.

നിയന്ത്രിതമായ ഒരു യുദ്ധത്തിനാണ് ഇന്ത്യന്‍ സേന തയ്യാറെടുക്കുന്നത്. രണ്ടാഴ്ചയ്ക്കുളളില്‍ വെടിനിര്‍ത്തില്‍ ഉണ്ടാകുമെന്നാണ് സേനാ മേധാവികളുടെ കണക്കുകൂട്ടല്‍. പാകിസ്താന്റെ ആണവ ഭീഷണിയും സേന കാര്യമായെടുക്കുന്നില്ല. രാഷ്ട്രീയാംഗീകാരം ലഭിച്ചാല്‍ ഏറ്റുമുട്ടല്‍ ഉണ്ടാകും.

അതിനിടെ ഉദ്യോഗസ്ഥരെ പിന്‍വലിക്കാനുളള അമേരിക്ക, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളുടെ നടപടിയെ ഇന്ത്യ അപലപിച്ചു. പാകിസ്താന്റെ ആണവഭീഷണിയ്ക്ക് പാശ്ചാത്യ രാജ്യങ്ങള്‍ ആവശ്യമില്ലാത്ത പ്രാധാന്യം നല്‍കുകയാണെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ ആരോപിക്കുന്നു.

യുദ്ധം ഉണ്ടാകുമെന്ന കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കയും ബ്രിട്ടണും അവരുടെ പൗരന്മാരെ തിരിച്ചു വിളിച്ചതെന്ന വിശ്വാസവും ബലപ്പെടുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X