അതിര്‍ത്തി കാവലിന് ഉപഗ്രഹം
ബാംഗ്ലൂര്‍: ഇന്ത്യയുടെ ചാരഉപഗ്രഹം അതിര്‍ത്തി കാക്കാന്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. കസ്തൂരിരംഗന്‍ വ്യക്തമാക്കി. ഇന്തോ-പാക് അതിര്‍ത്തിയിലെ നീക്കങ്ങള്‍ ടിഇഎസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഈ ഉപഗ്രഹം നീരീക്ഷിക്കുന്നുണ്ടെന്ന് ജൂണ്‍ ആറ് വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ഈ ഉപഗ്രഹത്തില്‍ അതിശക്തമായ ക്യാമറയുണ്ട്. ഈ ക്യാമറയ്ക്ക് വിദൂരചിത്രങ്ങള്‍ വ്യക്തതയോടെ പകര്‍ത്താനാവും. - കസ്തൂരിരംഗന്‍ വ്യക്തമാക്കി. ഇന്തോ-പാക് യുദ്ധസാഹചര്യം നിലവിലുള്ളതിനാല്‍ ഈ ഉപഗ്രഹം മുമ്പത്തേതിനേക്കാള്‍ സജീവമാണോ എന്ന ചോദ്യത്തിന് ഉപഗ്രഹം എപ്പോഴും സജീവമാണെന്നായിരുന്നു കസ്തൂരിരംഗന്റെ മറുപടി.
ഈ ഉപഗ്രഹത്തിലെ ശക്തമായ പാന്‍ക്രൊമാറ്റിക് ക്യാമറയ്ക്ക് ഡിജിറ്റല്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയും. സ്ഥലനിരീക്ഷണത്തിന് ഉപയോഗിക്കാവുന്ന ക്യാമറയാണിത്. കെട്ടിടങ്ങള്‍, മറ്റ് നിര്‍മ്മിതികള്‍, വാഹനങ്ങളുടെ ചലനങ്ങള്‍, തന്ത്രപ്രധാന സ്ഥലങ്ങള്‍ എല്ലാം ഈ ഉപഗ്രഹക്യാമറ നീരീക്ഷിച്ചറിയും. 2001 ഒക്ടോബറില്‍ വിക്ഷേപിച്ച പിഎസ്എല്‍വിയാണ് ഈ റിമോട്ട് സെന്‍സിംഗ് ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ചത്.












Click it and Unblock the Notifications