സാമ്പത്തികനില മെച്ചപ്പെടുന്നു: ആന്റണി
കോട്ടയം: കേരളത്തിന്റെ സാമ്പത്തികനില നേരിയതോതില്‍ മെച്ചപ്പെട്ടതായി മുഖ്യമന്ത്രി ആന്റണി പറഞ്ഞു. ജൂണ്‍ ആറ് വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കാര്‍ഷിക, വ്യാപാര, വ്യവസായ മേഖലകളില്‍ നേരിയ തോതില്‍ പുരോഗതി ഉണ്ടായിട്ടുണ്ട്. കൂടുതല്‍ മൂലധനം ആകര്‍ഷിക്കാന്‍ സഹായകരമായ അന്തരീക്ഷം കേരളത്തില്‍ സൃഷ്ടിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അക്രമങ്ങളിലേര്‍പ്പെടുന്നവരെ കര്‍ശനമായി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. ആദിവാസികളെ പുനരധിവസിപ്പിക്കാന്‍ നേരത്തെ നീക്കിവച്ച തുകയ്ക്ക്പുറമെ 23 കോടിരൂപ കൂടി ചെലവാക്കും. നവചേതനയാത്ര കോണ്‍ഗ്രസുകാര്‍ക്കിടയില്‍ ഉണര്‍വുണ്ടാക്കിയെന്നും അദ്ദേഹം സൂചിപ്പിച്ചു.












Click it and Unblock the Notifications