കെ. ബി. സി സ്തംഭിപ്പിക്കുമെന്ന് സിപിഎം
തിരുവനന്തപുരം : ബിവറേജസ് കോര്‍പറേഷന്റെ പ്രവര്‍ത്തനം സ്തംഭിപ്പിക്കാന്‍ സിപിഎം തീരുമാനം.
ജൂണ്‍ ആറിന് എ. കെ. ജി. സെന്ററില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗമാണ് ഈ തീരുമാനമെടുത്തത്. ചെത്തു തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാന്‍ ഏതു കടുത്ത നടപടിയ്ക്കും മുതിരാനാണ് പാര്‍ട്ടിയുടെ നീക്കം.
പുതിയ മദ്യനയം നടപ്പാകുന്നതോടെ 20,000 ചെത്തു തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നും ഇവരെ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോകാന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്നും പാര്‍ട്ടി മുന്നറിയിപ്പു നല്‍കുന്നു.
ആന്റണി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഡി. വൈ. എഫ്. ഐ., എസ്. എഫ്. ഐ. സംഘടനകളെ സമരസജ്ജമാക്കാനും പാര്‍ട്ടി തീരുമാനിച്ചു.












Click it and Unblock the Notifications