കുട്ടനാട്ടില്‍ ഹര്‍ത്താല്‍ പൂര്‍ണം
ആലപ്പുഴ : കളളു തൊഴിലാളികളോടുളള പൊലീസ്- എക്സൈസ് നയത്തില്‍ പ്രതിഷേധിച്ച് സിപിഎം കുട്ടനാട്ടില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം.
കുട്ടനാട്ട് താലൂക്കിലെ 13 പഞ്ചായത്തുകളിലും അമ്പലപ്പുഴ താലൂക്കിലെ നെടുമുടി, കൈനകരി, തകഴി പഞ്ചായത്തുകളിലുമാണ് പാര്‍ട്ടി ഏരിയാ കമ്മിറ്റി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. കടകമ്പോളങ്ങളടഞ്ഞു കിടന്നു.
രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍. ചെത്തു തൊഴിലാളി യൂണിയന്‍ (സിഐടിയു), തിരുവിതാംകൂര്‍ കര്‍ഷകത്തൊഴിലാളി യൂണിയന്‍ എന്നീ സംഘടനകളും ഹര്‍ത്താലില്‍ പങ്കെടുക്കുന്നുണ്ട്.
പൊതുവെ ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. എന്നാല്‍ എടത്വായില്‍ ഹര്‍ത്താലനുകൂലികളെന്നു കരുതുന്നവര്‍ ബസിനു കല്ലെറിഞ്ഞെന്ന് പൊലീസ് അറിയിച്ചു. ബോട്ട് ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. തകഴി - എടത്വാ ഭാഗത്ത് റോഡ് ഗതാഗതവും സ്തംഭിച്ചു.
ഹര്‍ത്താലിന് ആഹ്വാനം ചെയ്ത യൂണിയനുകളുടെ നേതൃത്വത്തില്‍ രാവിലെ രാമങ്കരിയില്‍ നിന്നും തൊഴിലാളികളുടെ പ്രകടനം നടന്നു. സിപിഎം നേതാക്കളും പ്രകടനത്തിന് നേതൃത്വം നല്‍കാനുണ്ടായിരുന്നു.












Click it and Unblock the Notifications