ഹവാല ഇടപാട്: അന്വേഷണം തുടങ്ങി
കൊച്ചി: ഫെഡറല്‍ ബാങ്ക്, ലോഡ് കൃഷ്ണ ബാങ്ക്, നെടുങ്ങാടി ബാങ്ക്, കാതലിക് സിറിയന്‍ ബാങ്ക് എന്നിവയിലൂടെ നടന്ന 336 കോടിയുടെ ഹവാല ഇടപാടിനെ കുറിച്ച് ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു.
മുംബൈയിലെ ബ്രാഞ്ചുകളില്‍ നിക്ഷേപിച്ച 336 കോടി കേരളത്തിലെ ബ്രാഞ്ചുകളില്‍ നിന്ന് പിന്‍വലിക്കുകയായിരുന്നു.
ബാങ്ക് ഇടപാടില്‍ നിയമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനായി അന്വേഷണം നടത്തുന്ന റിസര്‍വ് ബാങ്കുമായും ആദായ നികുതി വകുപ്പുമായും സഹകരിക്കുമെന്ന് ലോഡ് കൃഷ്ണ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ വി. ആര്‍. ഗുപ്ത പറഞ്ഞു. മുന്‍ മാനേജ്മെന്റിന്റെ കാലത്താണ് ഇടപാട് നടന്നതെന്നും ജീവനക്കാരില്‍ ആരും ഇടപാടില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബിസിനസുകാരനെന്ന് പരിചയപ്പെടുത്തിയ സുരേന്ദ്രന്‍ എന്നയാളാണ് മുംബൈയിലെ ബ്രാഞ്ചുകളില്‍ പണം നിക്ഷേപിച്ചത്.












Click it and Unblock the Notifications